Dailyhunt
സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

കൊച്ചി : ലൈംഗിക അതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം.രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു.

രഞ്ജിത്തിനെ ബുധനാഴ്ച എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കും.

ജനുവരി 30 നാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്.ഫോര്‍ട്ട് കൊച്ചിയിലെ ചിത്രീകരണ സ്ഥലത്ത് ഉണ്ടായിരുന്ന കാരവനില്‍ വച്ച്‌ രഞ്ജിത്ത് ലൈഗിക അതിക്രമം നടത്തിയെന്നാണ് കേസ്. കരവാന്‍ ഡ്രൈവറുടെ അടക്കം ചിത്രീകരണ സ്ഥലത്ത് ഉണ്ടായിരുന്ന പലരുടെയും മൊഴി എടുക്കുന്നുണ്ട് . ഫോര്‍ട്ട്‌കൊച്ചിയിലെ ചിത്രീകരണ സ്ഥലത്ത് കാരവനിലും രഞ്ജിത്തിനെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.

പരാതി വ്യാജമെന്നും ഗൂഢാലോചനയെന്നുമാണ് രഞ്ജിത്തിന്റെ വാദം. എന്നാല്‍ രഞ്ജിത്തിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily