Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

ന്യൂദല്‍ഹി: ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി വഴി രാജ്യത്തുടനീളം ഒരുമാസം കൊണ്ട് വീണ്ടെടുത്തത് നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ 75,000ത്തിലധികം മൊബൈല്‍ ഫോണുകള്‍.

ടെലികോം വകുപ്പ്, ടെലികോം സേവന ദാതാക്കള്‍, പോലീസ് എന്നിവരുടെ ശക്തമായ ഏകോപനമാണ് ഈ നേട്ടത്തിന് പിന്നില്‍. പ്രതിമാസ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കലില്‍ 201 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കേന്ദ്രവാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ നേട്ടത്തെ അഭിനന്ദിച്ചു.

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകളെക്കുറിച്ച്‌ സഞ്ചാര്‍ സാഥി (Sanchar Saathi) വെബ് പോര്‍ട്ടല്‍ (www.sancharsaathi.gov.in) വഴിയോ മൊബൈല്‍ ആപ്പ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാം. ഉടന്‍ രാജ്യത്തെ ടെലികോം നെറ്റ്വര്‍ക്കില്‍ ആ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യും. അതുവഴി അവയുടെ ദുരുപയോഗം തടയുന്നു. ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ നെറ്റ്വര്‍ക്ക് അത് തിരിച്ചറിയുകയും, യഥാര്‍ത്ഥ ഉടമയ്‌ക്ക് തിരികെ ലഭിക്കുന്നതിനായി ഉടമയ്‌ക്കും പോലീസ് സ്റ്റേഷനും അറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

ഫോണ്‍ കണ്ടെത്താനുള്ള സന്ദേശത്തില്‍ ബന്ധപ്പെടേണ്ട പോലീസ് സ്റ്റേഷന്റെ പേര് എസ്‌എംഎസ്, ഇമെയില്‍, പോര്‍ട്ടല്‍, ആപ്പ് എന്നിവ വഴി ലഭ്യമാക്കുന്നു. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകളില്‍ പിന്നീട് ഉപയോഗിക്കുന്ന സിം കാര്‍ഡിന്റെ വിവരങ്ങളും ബദല്‍ മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭ്യമാക്കുന്നു. ഇത് ഫോണ്‍ വീണ്ടെടുക്കല്‍ എളുപ്പമാക്കുന്നു.
വീണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ എന്തെങ്കിലും സംശയാസ്പദമായ മാല്‍വെയര്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി, ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യാന്‍ എസ്‌എംഎസ് വഴി നിര്‍ദ്ദേശവും നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily