Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സേവാഭാരതി പാലിയേറ്റീവ്  കെയര്‍ ഉദ്ഘാടനം 30ന്

സേവാഭാരതി പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം 30ന്

ആലപ്പുഴ: സേവാഭാരതി ആലപ്പുഴ നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍, നിര്‍ദ്ധനര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം 30ന് രാവിലെ 10ന് കൊറ്റംകുളങ്ങര സേവാഭാരതി കാര്യാലയത്തില്‍ നടക്കും. പാലിയേറ്റീവ് കെയര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. കെ. രാമചന്ദ്ര പണിക്കരും, ചികിത്സാ സഹായപദ്ധതി നൈമിഷാരണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി രംഗനാഥ് എസ്. അണ്ണാവിയും, പെന്‍ഷന്‍ പദ്ധതി റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എസ്. ശിവദാസും ഉദ്ഘാടനം ചെയ്യും.

പാലിയേറ്റീവ് വാന്‍ ഫ്‌ളാഗ് ഓഫ് ആര്‍എസ്‌എസ് ജില്ലാ സഹ. സംഘചാലക് കേണല്‍ റാംമോഹന്‍ നിര്‍വഹിക്കും.

ആര്‍എസ്‌എസ് പ്രാന്ത സേവാപ്രമുഖ് എം. സി. വത്സന്‍ സേവാസന്ദേശം നല്‍കും. സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി എസ്.

ജയകൃഷ്ണന്‍ ആശംസയര്‍പ്പിക്കും. സേവാഭാരതി നഗര്‍ പ്രസിഡന്റ് ഡോ. ശ്രീകുമാര്‍ അദ്ധ്യക്ഷനാകും. നഗര്‍ ജോ.

സെക്രട്ടറിമാരായ ആര്‍. അജയകുമാര്‍ സ്വാഗതവും, അഡ്വ. എ. ജയശങ്കര്‍ നന്ദിയും പറയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily