Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: സെയ്ന്റ് ഗോബെയ്നിന്റെ ഭാരതത്തിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിഇഒ ബെനോയിറ്റ് ബസിനുമായി കൂടിക്കാഴ്ച നടത്തി.

ബെനോയിറ്റ് ബസിനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അടിസ്ഥാന സൗകര്യങ്ങളിലും നഗരവികസനത്തിലും ഭാരതം അഭൂതപൂര്‍വമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

ഭാരതത്തില്‍ സെയ്ന്റ് ഗോബെയ്നിന്റെ സാന്നിധ്യം കൂടുതല്‍ വികസിപ്പിക്കുന്നതിനും നവീകരണം, സര്‍ക്കുലര്‍ സമ്പദ്വ്യവസ്ഥ, മറ്റ് മേഖലകള്‍ എന്നിവയില്‍ പങ്കാളിയാകുന്നതിനുമുള്ള വഴികളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നതായും മോദി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily