Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീശാന്ത് പഠിപ്പിച്ചു;  എന്താ മോനെ ദിനേശാ. 'ലാല്‍' ആക്ഷനുമായി ഗെയ്ല്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ. 'ലാല്‍' ആക്ഷനുമായി ഗെയ്ല്‍

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച്‌ ക്രിക്കറ്റിലെ യൂണിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ല്‍.

ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്-തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്രിക്കറ്റ് താരത്തിന്റെ അപ്രതീക്ഷിത എന്‍ട്രി.

ആരാധകര്‍ക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ല്‍ ഗ്രീന്‍ഫീല്‍ഡില്‍ സിക്‌സര്‍ മഴ പെയ്യിച്ചു. ഭാരതത്തി ക്രിക്കറ്റിലെ മുന്‍ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം മുഹമ്മദ് ഇനാന്‍ എന്നിവരാണ് ഗെയിലിന് പന്തെറിയാന്‍ എത്തിയത്. ഇവര്‍ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ബൗണ്ടറി കടത്തി. ഗെയ്ല്‍ ഓരോ സിക്‌സ് അടിക്കുമ്പോഴും ഗ്യാലറിയില്‍ വന്‍ ഹര്‍ഷാരവമാണ് ഉയര്‍ന്നത്. ശ്രീശാന്ത് ബാറ്റ് ചെയ്യാന്‍ നിന്നപ്പോള്‍ ക്രിസ് ഗെയ്ല്‍ പന്തെറിയുകയും ചെയ്തു.

ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ആക്ഷന്‍ അനുകരിച്ച ഗെയ്ല്‍, സദസ്സിനെ നോക്കി ‘എന്താ മോനെ ദിനേശാ…’ എന്ന് പറഞ്ഞത് ഗ്യാലറിയില്‍ ചിരിപടര്‍ത്തി. ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാര്‍ ക്രിസ് ഗെയിലിനെ ആദരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily