Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍

കോട്ടയം: സിനിമാ-മോഡലിങ് രംഗത്തെ ലഹരിയുടെ ഒഴുക്കിന് തെളിവായി വീണ്ടുമൊരു ലഹരിവേട്ടയുടെ വിവരങ്ങള്‍ പുറത്ത്. സിനിമകളിലും പരസ്യങ്ങളിലും തിളങ്ങിയ യുവനടിയും മോഡലുമായ പൊന്‍കുന്നം സ്വദേശിനി അമൃത വിനോദ് അടക്കം നാല് യുവതി യുവാക്കളെയാണ് കോട്ടയത്ത് വെച്ച്‌ എക്‌സൈസ് സംഘം കഞ്ചാവുമായി പൊക്കിയത്.

ഹോളിവൂണ്ട് അടക്കം സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പൊന്‍കുന്നം കോയിപ്പള്ളിയില്‍ അമൃത വിനോദ്(26).

അമൃതയെ കൂടാതെ കോട്ടയം ചാമംപതാല്‍ നരിക്കാട്ടു വീട്ടില്‍ ഹെയിന്‍സ് റെജി (26) വയസ്സ്, വാഴൂര്‍ പൊത്തന്‍പ്ലാകല്‍ വീട്ടില്‍ മീനാക്ഷി മനോജ് (25) ആനിക്കാട് തടത്തില്‍ വീട്ടില്‍ നോയല്‍ മാത്യു മനോജ് (24) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.കേരള എക്‌സൈസ് വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന അതീവ രഹസ്യ സ്വഭാവമുള്ള ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടയും സംഘവും കുടുങ്ങിയത്.

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ കഞ്ചാവ് കൈവശം വെച്ച്‌ സൂക്ഷിച്ച കുറ്റത്തിനാണ് പാമ്പാടി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവതി യുവാക്കള്‍ രാത്രികാല പാര്‍ട്ടികള്‍ക്കായി സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായാണ് എക്‌സൈസിന് ലഭിച്ച വിവരങ്ങള്‍.അമൃത വിനോദിന്റെ അറസ്റ്റോടെ സിനിമാ-മോഡലിങ് മേഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന. ഇവരുടെ മൊബൈല്‍ ഫോണുകളും സോഷ്യല്‍ മീഡിയ ചാറ്റുകളും എക്‌സൈസ് സൈബര്‍ വിഭാഗം വിശദമായി പരിശോധിച്ചു വരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily