Dailyhunt
"സിനിമയിലേക്ക് തന്നെ കൈപിടിച്ച്‌ കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം"

"സിനിമയിലേക്ക് തന്നെ കൈപിടിച്ച്‌ കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം"

ലൈംഗിക പീഡനക്കേസില്‍ ജയിലിലായ സംവിധായകൻ രഞ്ജിത്തിനെ കുറിച്ച്‌ മനസ് തുറന്ന് രഞ്ജിത്തിനെ കുറിച്ച്‌ മനസ് തുറന്ന് തിരക്കഥാകൃത്ത് കൂടിയായ സുനില്‍ പരമേശ്വരൻ.

' നമ്മുടെ സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ രഞ്ജിത്ത് അനുഭവിക്കുന്നത് കണ്ടില്ലേ. അദ്ദേഹത്തിന് അലക്‌സ് എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നു. അലക്‌സ് ആയിരുന്നു മെയ് മാസ പുലരിയില്‍ എന്ന ചിത്രത്തിലൂടെ രഞ്ജിത്തിനെ ഒരു കഥാകൃത്തായി അവതരിപ്പിച്ചത്. എന്നാല്‍ രഞ്ജിത്ത് പിന്നീട് വലിയ തിരക്കഥാകൃത്തായി പ്രശസ്‌തിയുടെ ഉന്നതിയില്‍ എത്തിയപ്പോള്‍ അലക്‌സുമായുള്ള സൗഹൃദം ഇല്ലാതായെന്നാണ് സത്യം

ജീവിതത്തിന്റെ അവസാന കാലത്ത് അലക്‌സ് എന്റെയടുത്ത് വന്നിരുന്നു, അന്നെനിക്ക് സമ്പത്ത് ഉണ്ടായിരുന്നു. ഞാൻ അലക്‌സിനോട് പറഞ്ഞു, ഞാൻ പണം മുടക്കാം രഞ്ജിത്തിനെ വച്ചൊരു സിനിമ ചെയ്യൂ, അദ്ദേഹത്തിന് ഇപ്പോള്‍ വാല്യൂ ഉണ്ടല്ലോ എന്ന്. അപ്പോള്‍ പക്ഷേ അത് നടന്നില്ല, അലക്‌സ് പിന്നീട് മരണപ്പെടുകയും ചെയ്‌തു. എന്റെ രുദ്രസിംഹാസനം എന്ന സിനിമ അലക്‌സിന് വേണ്ടി സമർപ്പിച്ചിട്ടുള്ള ആളാണ്.

ആ സൗഹൃദം നിറവേറ്റാൻ പറ്റിയില്ല. തന്നെ ഈ രംഗത്തേക്ക് കൊണ്ട് വന്ന, കൈപിടിച്ച ആളെ രഞ്ജിത്ത് വിസ്‌മരിച്ചു പോയി, നമ്മള്‍ എപ്പോഴും തിരിഞ്ഞു നോക്കണം. നമ്മളെ ആരാണ് വളർത്തിയത്, ആരെങ്കിലും ചേർത്ത് പിടിച്ചിട്ടുണ്ടോ, നഷ്‌ടം വന്നപ്പോള്‍ സഹായിച്ചിട്ടുണ്ടോ, ഭക്ഷണം തന്നിട്ടുണ്ടോ എന്നൊക്കെ അത് ഓർക്കണം.

ധാർഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും അത്യുന്നതനായ കലാകാരനായ രഞ്ജിത്ത് കാരാഗൃഹത്തില്‍ രോഗങ്ങളോട് കൂടി, അതൊക്കെ ആർക്കും വരാം. എന്തൊരു നല്ല കലാകാരനാണ് രഞ്ജിത്ത്,ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയിരുന്നു, ഇനിയിപ്പോള്‍ ആരെങ്കിലും കുടുക്കിയതാണെങ്കില്‍ തന്നെ, അദ്ദേഹത്തിന്റെ മുൻകാല ചെയ്‌തികള്‍ക്ക് ദൈവം നല്‍കിയ ശിക്ഷ ആയിരിക്കാം." എന്നാണ് സുനില്‍ പരമേശ്വരൻ പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily