തിരുവനന്തപുരം: കോടിക്കണക്കിന് രാമഭക്തരുടെ ജന്മസാഫ്യല്യത്തിന് അയോധ്യയില്‍ ഇന്ന് ശിലപാകുമ്ബോള്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം ആശ്രമം മഠാധിപതിയായിരിക്കെ സമാധിയടഞ്ഞ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമര്‍പ്പണം ഒട്ടും ചെറുതല്ല.
ദക്ഷിണ ഭാരതത്തില്‍ നിന്നും സംന്യാസി സമൂഹത്തെ അയോധ്യയിലേക്ക് നയിക്കാനുള്ള ദൗത്യത്തിന്റെ അമരക്കാരന്‍ സ്വാമി സത്യാനന്ദ സരസ്വതി ആയിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ എക്‌സിക്യൂട്ടീവ് അംഗവും മാര്‍ഗ്ഗ ദര്‍ശന്‍ മണ്ഡലത്തിന്റെ ദക്ഷിണ ഭാരതത്തിന്റെ ചുമതലയും സ്വാമി സത്യാനന്ദ സരസ്വതിക്കായിരുന്നു.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമൂഹത്തെ ബോധവത്ക്കരിക്കേണ്ട ചുമതല സംന്യാസി സമൂഹം ഏറ്റെടുക്കണമെന്ന രാമജന്മഭൂമി ന്യാസ് മഞ്ചിന്റെ തീരുമാനം തന്റെ കര്‍മ്മസാഫല്യം പോലെ സ്വാമി സത്യാനന്ദ സരസ്വതി ഏറ്റെടുത്തു.
ക്ഷേത്ര നിര്‍മാണം കേസുകളെ തുടര്‍ന്ന് വൈകിയപ്പോഴും അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയെ കാണാനുള്ള സംഘത്തിലും സ്വാമി സത്യാനന്ദ സരസ്വതിയും ഉണ്ടായിരുന്നു.

