Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

തിരുവനന്തപുരം: തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ക്കുമായിരുന്നു സുര്യ നൃത്ത സംഗീതോത്സവത്തിലൂടെ സൂര്യ കൃഷ്ണമൂര്‍ത്തി.

കൊവിഡ് കാലം വരെ തലസ്ഥാനത്ത് നിറഞ്ഞ് നിന്നിരുന്നു സുര്യ നൃത്ത സംഗീതോത്സവം. ഗണേശ സ്തുതികളോടെ ആരംഭിക്കുന്ന നൃത്ത സംഗീതോത്സവത്തില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാശിന്റെ സംഗീതക്കച്ചേരിയോടെ ആയിരുന്നു തുടക്കം. തുടര്‍ന്ന് നൂറ്റി പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്‌ക്കാരികോത്സവം. കൊവഡിന് ശേഷം യേശുദാസിന്റെ സംഗീതകച്ചേരിയില്ല. തുടര്‍ന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അദ്ദേഹം ഗണേശത്തില്‍ നിര്‍മിച്ച വേദിയിലായിരുന്നു സൂര്യ സാംക്കാരികോത്സവം നടന്നത്. സുര്യയുടെ പരിപാടികള്‍ കാണുന്നതിന് വിദേശങ്ങളില്‍ നിന്നു പോലും കലാകാരന്‍മാര്‍ എത്തിയിരുന്നു.

അദ്ദേഹം കലാകാരന്മാര്‍ക്കായി ഒരു വേദിയും കലാസ്‌നേഹികള്‍ക്കായി ഒരു ലോകവും സൃഷ്ടിച്ചു. കേരളത്തിന്റെ അതിരുകള്‍ കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളത്തിന്റെ കലാസമ്പത്ത് കൊണ്ടുപോയത് അദ്ദേഹത്തിന്റെ വലിയ സംഭാവനകളിലൊന്നായിരുന്നു. സൂര്യയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്ര തലത്തിലും വ്യാപിച്ചു. കല ഒരു ദേശത്തിന്റെ അതിര്‍ത്തിയില്‍ ഒതുങ്ങേണ്ടതല്ലെന്ന വിശ്വാസമായിരുന്നു അതിന്റെ പിന്നില്‍. സൂര്യ ഫെസ്റ്റിവല്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. ഓരോ വര്‍ഷവും തിരുവനന്തപുരത്ത് കലയുടെ ഒരു മഹോത്സവം തീര്‍ക്കുകയായിരുന്നു അദ്ദേഹം. സംഗീതജ്ഞരും നര്‍ത്തകരും നാടകപ്രവര്‍ത്തകരും ചലച്ചിത്രകാരന്മാരും സാഹിത്യകാരന്മാരും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, അത് ഒരു പരിപാടിയെന്നതിലുപരി ഒരു സാംസ്‌കാരിക തീര്‍ത്ഥാടനമായി മാറി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ കലയും കാരുണ്യവും വേര്‍തിരിക്കാനാകാത്തതായിരുന്നു. അവശതയിലായ കലാകാരന്മാരെ സഹായിച്ച നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതകഥയിലുണ്ട്.

വലുപ്പചെറുപ്പമില്ല; എല്ലാവരും സ്‌നേഹിതര്‍

ആരെയും പിണക്കുന്നത് സുര്യകൃഷ്മൂര്‍ത്തിക്കി ഇഷ്ടമില്ലായിരുന്നു. അതിനു ഉത്തമ ഉദാഹരണമാണ് മകള്‍ സീതയുടെ വിവാഹം. വളരെ ലളിതമാക്കി വിവാഹ ചടങ്ങുകള്‍. അതിനു പിന്നില്‍ അദ്ദേഹം വിശ്വിസിച്ച ഒന്നുണ്ടായിരുന്നു. എല്ലാപേരും വിഐപികള്‍. അതില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. രാഷ്‌ട്രീയക്കാരനെന്നോ മന്ത്രിയെന്നോ ഇല്ല. വിവാഹത്തിന് ആരെയും ക്ഷണിച്ചില്ല. സദ്യയും ഇല്ല. വിവരം അറിഞ്ഞെത്തിയവര്‍ മധുരം കഴിഞ്ഞ് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയിരുന്നു. അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് മകളുടെ വിവാഹം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily