തിരുവനന്തപുരം: രാജ്യസഭാ എംപിയായ എ.എ. റഹിമിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പൊലീസിനെ എസ് എഫ് ഐക്കാര്‍ വെല്ലുവിളിക്കുന്നതും ഒടുവില്‍ എസ് എഫ് ഐക്കാര്‍ പൊലീസിന്റെ ലാത്തിയടി വാങ്ങി ഓടുന്നതും വാര്‍ത്തയായിരുന്നു.
ഈ സന്ദര്‍ഭത്തില്‍ ഇതുപോലെ അക്രമസസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍മന്ത്രി വി.ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദിന്റെ വിദ്യാഭ്യാസ ജീവിതം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. പിണറായി വിജയന്‍ എങ്ങിനെയാണോ മകള്‍ വീണ തൈക്കണ്ടിയേയും മകന്‍ വിവേക് കിരണിനെയും പഠിപ്പിച്ചത് എങ്ങിനെയാണ് എന്നത് ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇവര്‍ രണ്ടുപേരും സ്വാശ്രയകോളെജിലും സമരമില്ലാത്ത കോളെജിലും ഒക്കെ പഠിച്ചാണ് വളര്‍ന്നത്.
ഇപ്പോള്‍ അതുപോലെ വിചാരണ ചെയ്യപ്പെടുന്നത് ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദിന്റെ വിദ്യാഭ്യാസ ചരിത്രമാണ്. രേഖകള്‍ പ്രകാരം Vശിവൻകുട്ടിയുടെ മകൻ Pഗോവിന്ദ് ശിവൻ സ്കൂള്‍ വിദ്യാഭ്യാസം കേന്ദ്ര വിദ്യാലയത്തില്‍ ആണ്. മാസ്റ്റർ ഡിഗ്രിനേടിയത് ദല്‍ഹിയിലെ അംബേദ്കർ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ്. ഗവേഷണം നടത്തിയത് മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലും. എല്ലാം കേരളത്തിന് പുറത്ത് അല്ലെങ്കില്‍ കേരളത്തില്‍ ഉള്ള കേന്ദ്ര സർക്കാർ വിദ്യാലയത്തില്‍.
നേതാക്കള്‍ അവരുടെ മക്കളെ എസ് എഫ് ഐയോ സമരമോ ഇല്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ കേരളത്തിലെ പാവം പിടിച്ച യുവാക്കളെ എസ് എഫ് ഐക്കാരാക്കി രക്തസാക്ഷികളും മറ്റുമാക്കുന്നത് തുടരുകയാണ്. ഇടുക്കിയിലെ ഒരു പാവം തൊഴിലാളി സ്ത്രീ തന്റെ മകന്‍ അഭിമന്യു എറണാകളും മഹാരാജാസില്‍ എസ് എഫ് ഐയുടെ പേരില്‍ കുത്തേറ്റ് മരിച്ചപ്പോള്‍ ‘നാന്‍ പെറ്റ മകനേ’…എന്ന് വിളിച്ച് അലറിക്കരഞ്ഞത് കേരളം മറന്നിട്ടില്ല.

