Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

ലപ്പുഴ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജി സുധാകരന്‍ സഹോദരന്‍ ജി ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.ചാരുംമൂട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ ആണ് സുധാകരന്‍ പുഷ്പാര്‍ച്ചന നടത്തിയത്.

സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് രക്തസാക്ഷി മണ്ഡപം.തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച പ്രസ്താവനകള്‍ വിവാദമായിരുന്നു.

പന്തളം എന്‍എസ്‌എസ് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ 1977 ഡിസംബര്‍ 7 നാണ് സുധാകരന്റെ സഹോദരന്‍ ഭുവനേശ്വരന്‍ രക്തസാക്ഷിയായത്.

മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗം അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ദാരിദ്ര്യമാണ് കാട്ടുന്നതെന്നും സിപിഎം പഴയ സിപിഎം അല്ലാതായി മാറിയെന്നും സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണ് അമ്പലപ്പുഴയിലേത്.അധികാരം കിട്ടുമ്പോള്‍ അത് കമഴ്ന്നു കിടന്ന് ആസ്വദിക്കുന്ന ഇപ്പോഴത്തെ രീതി കമ്മ്യൂണിസ്റ്റ് ശൈലിയല്ല. അധികാരം ജനങ്ങളെ സേവിക്കാനുള്ളതാണ്. മുന്‍ മന്ത്രി സജി ചെറിയാന് വകതിരിവില്ലെന്നും അദ്ദേഹം ആറടി മണ്ണില്‍ പാര്‍ട്ടിയെ കുഴിച്ചുമൂടിയിട്ടേ അടങ്ങൂ എന്നും സുധാകരന്‍ പരിഹസിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily