Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

ചെന്നൈ: കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതു കൊണ്ടു മാത്രം തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തന്റെ വിജയം അസാധുവാക്കാന്‍ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്.

എതിര്‍ സ്ഥാനാര്‍ത്ഥി ഡിഎംകെയിലെ എസ് ഇനിഗോ ഇരുദയരാജ് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയില്‍ വിജയ് ഈ വിശദീകരണം നല്‍കിയത്.
ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആരോപണം ശരിയാണെങ്കില്‍ പോലും തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനുള്ള നിയമപരമായി കാരണമായി അതു മാറുന്നില്ല.
സ്ഥാനാര്‍ത്ഥികള്‍ കുട്ടികളെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നത് വിലക്കിക്കൊണ്ട് 2024 ഫെബ്രുവരി 5-ന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം, നിയമത്തിലെ സെക്ഷന്‍ 100 പ്രകാരം ഒരു തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള ഒരു സ്വതന്ത്ര കാരണമാകില്ലെന്നാണ് വിജയ് വാദിക്കുന്നത്.

തെരഞ്ഞെടുപ്പ് ചെലവ് മറച്ചുവെക്കല്‍, വിദേശ സഹായം, ഫോം 26 സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുകള്‍, പ്രചാരണത്തിനായി മതസ്ഥലങ്ങള്‍ ഉപയോഗിക്കല്‍ തുടങ്ങിയ ആരോപണങ്ങളും വിജയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily