Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

തിരുവനന്തപുരം : തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ .

ജലവിഭവന്ത്രി മോന്‍സ് ജോസഫിനും ദേവസ്വം മന്ത്രി
കെ. മുരളീധരനും കത്ത് നല്‍കി.

തിരുവല്ലം ഭക്തരുടെ ക്ഷേത്രത്തിലെ ബലിക്കടവ് വൃത്തിയാക്കലും മറ്റ് അടിസ്ഥാന സൗകര്യ വികാസവും അനന്തമായി നീളുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ പറയുന്നു.

ബലി ചടങ്ങുകള്‍ക്ക് ശേഷം മുങ്ങിക്കുളിക്കുവാന്‍ മാലിന്യം നിറഞ്ഞ തിരുവല്ലം ആറാണ് സമീപത്തു കൂടി ഒഴുകുന്നത് എന്നത് ഏറെ സങ്കടകരമാണ്. മാലിന്യം നീക്കി നീരൊഴുക്ക് പുനസ്ഥാപിക്കുകയെന്നതാണ് ഭക്തരുടെ ഏറ്റവും പ്രധാന ആവശ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബലിക്കടവുകളുടെ വികസനവും ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതും മുന്‍ഗണനാ ക്രമത്തില്‍ നിര്‍വഹിക്കണം. കര്‍ക്കടക മാസത്തിന് മുമ്പായി ഇത്തരം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily