എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കൂവപ്പടി പഞ്ചായത്തില്‍ തോട്ടുവ എന്ന സ്ഥലത്താണ് തോട്ടുവ ശ്രീ ധന്വന്തരി മൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ആയുർവേദത്തിന്റെയും ആരോഗ്യത്തിന്റെയും ദേവനായ ധന്വന്തരി മൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ – കോടനാട് റൂട്ടില്‍, തോട്ടുവ ജങ്ഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ക്ഷേത്രം. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു.
കിഴക്കോട്ട് ദർശനമായാണ് ഏകദേശം ആറ് അടി ഉയരമുള്ള ആദിധന്വന്തരിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവാന്റെ നാലു കൈകളിലായി അമൃതകലശവും അട്ട, ശംഖ്, ചക്രം എന്നിവയുമുണ്ട്. പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി, ക്ഷേത്രത്തിനു മന്നിലെത്തുമ്പോള്‍ കിഴക്കോട്ട് ഒഴുകുന്ന ഒരു ചെറിയ അരുവി ഉണ്ട്. ഇത് തോട്ടുവാ തോട് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കുളിച്ചാണ് ഭക്തർ ദർശനത്തിനായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്.
ഇന്നത്തെ ക്ഷേത്രത്തില്‍ നിന്നും കുറച്ചകലെയായി മലയാറ്റൂർ മലയില്‍ മൂന്ന് ബ്രാഹ്മണ ഗൃഹങ്ങള്‍ ഉണ്ടായിരുന്നു. വിഷ്ണു, ശിവൻ, ഭഗവതി എന്നീ ദേവതകളെയാണ് മൂന്നു കുടുംബങ്ങള്‍ ഉപാസിച്ചിരുന്നത്. ഒരിക്കല്‍ ആചാര്യസ്വാമികള്‍(ശ്രീശങ്കരാചാര്യർ) ഈ ബ്രാഹ്മണഗൃഹങ്ങളിലെത്തി ഭിക്ഷ ചോദിച്ചു. സ്വാർഥരായ ബ്രാഹ്മണർ അദ്ദേഹം ആരെന്നറിയാതെ അപമാനിച്ചു വിട്ടു. അധികം വൈകാതെ ഈ ബ്രാഹ്മണഗൃഹങ്ങള്‍ മൂന്നും നശിക്കുകയും കുടുംബാംഗങ്ങള്‍ അവരവരുടെ ഉപാ
സനാ വിഗ്രഹങ്ങളുമായി പുഴ കടന്ന് ഇന്നത്തെ കുറിച്ചിലക്കോട് എത്തിച്ചേർന്നു. അവിടെ വിഗ്രഹങ്ങള്‍ വച്ച് നിവേദ്യം തയാറാക്കി പ്രഭാത നൈവേദ്യം നടത്തി. ഇതില്‍ വൈഷ്ണവമായ ധന്വന്തരമൂർത്തിയുടെ വിഗ്രഹവുമായെത്തിയ കുടുംബം മുളവിറക് കമിഴ്‌ത്തിവച്ചാണ് തീ കത്തിച്ചത്. അതിനാല്‍ തീ നന്നായി കത്താതെ വന്നു. നിവേദ്യം പാകമാകാൻ തമാസവും നേരിട്ടു. മറ്റു രണ്ടുകുടുംബക്കാരും മുള വിറക് മലർത്തിവെച്ചു കത്തിച്ചതിനാല്‍ നിവേദ്യം വേഗം പാ
കമായി. ഇവർ രണ്ടു കൂട്ടരും വേഗം മുന്നോട്ടുപോയി അനുയോജ്യമായ രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ അവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു ചുറ്റുമുള്ള സ്ഥലങ്ങള്‍ കൈവശപ്പെടുത്തി. വൈഷ്ണവമൂർത്തിയുടെ നിവേദ്യം കഴിക്കാൻ താമസിച്ചതിനാല്‍ ആ കുടുംബത്തിന് അടുത്തെങ്ങും ഉചിതമായ സ്ഥലം കണ്ടെത്താനായില്ല. അവർ അവിടെനിന്നും തോട്ടുവ ഗ്രാമത്തിലെത്തി. സന്ധ്യാവന്ദനത്തിനു സമയമായപ്പോള്‍ അവിടെ ഒരു പറമ്പില്‍ വിശ്രമിക്കാൻ തീരുമാനിച്ചു. നമ്പൂതിരി തന്റെ ഓലക്കുട ആ പറമ്പില്‍ കുത്തി നിർത്തി അതിനു കീഴില്‍ ദേവ വിഗ്രഹം വച്ചു. കുട കുത്തിയ സ്ഥലമാണ് ഇന്ന് കുടപ്പാടം എന്ന പേരില്‍ അറിയപ്പെടുന്നത്. അത്താഴ നൈവേദ്യം നടത്താൻ കഴിവില്ലാതെ വിഷമിച്ചു കിടന്ന നമ്പൂതിരിക്ക് സ്വപ്‌നത്തില്‍ ഒരു അശരീരി ഉണ്ടായി. ‘അങ്ങ് ഒട്ടും വിഷമിക്കേണ്ടതില്ല, ഞാൻ ഭക്തജനങ്ങളെക്കൊണ്ട് കഴിഞ്ഞു കൊള്ളാം’ എന്നായിരുന്നു അശരീരി.
തോട്ടുവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധന്വന്തരി മൂർത്തിയായതിനാല്‍ രോഗമുക്തിക്കും ആയുരാരോഗ്യത്തിനും വേണ്ടിയുള്ള പ്രത്യേക വഴിപാടുകള്‍ക്ക് ഇവിടെ വലിയ പ്രാ
ധാന്യമുണ്ട്.
പൊതുവായ രോഗശമനത്തിന് പഴം പഞ്ചസാര വെണ്ണ നിവേദ്യം സമർപ്പിക്കുന്നു. കൂടാതെ ക്ഷേത്ര ദർശനം നടത്തുന്നതും തീർഥം സേവിക്കുന്നതും ഭജനം പാർക്കുന്നതും സർവരോഗശമനത്തിന് ഉത്തമമായി കരുതപ്പെടുന്നു.
പ്രത്യേക ദ്രവ്യങ്ങള്‍ ചേർത്ത് ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന പ്രത്യേക നിവേദ്യം വർഷത്തില്‍ രണ്ട് തവണ (മകരമാസത്തിലെയും കർക്കടകത്തിലെയും തിരുവോണം നാളില്‍) വഴിപാടായി നല്‍കുന്നുണ്ട്.
വലിവ്, ആസ്ത്മ, ശ്വാസംമുട്ട് തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ക്ക് പാളയും കയറും സമർപ്പിക്കുന്ന വഴിപാടും, കയർ കൊണ്ടുള്ള തുലാഭാരവുമാണ് പ്രധാനം. ത്വക് രോഗങ്ങള്‍ക്ക് ചേനയും ഉപ്പും സമർപ്പിച്ച് പ്രാർഥിക്കുകയും ചേന, ഉപ്പ് എന്നിവ ഉപയോഗിച്ച് തുലാഭാരം നടത്തുകയും ചെയ്യുന്നു.
കുട്ടികളില്ലാത്തവരും കുട്ടികളുടെ ആയുരാരോഗ്യത്തിനായി ആഗ്രഹിക്കുന്നവരും ക്ഷേത്രത്തില്‍് ചോറൂണ് വഴിപാട് നടത്തുന്നു. കുട്ടിയുണ്ടായ ശേഷം നിവേദ്യചോറ് പ്രസാദമായി കുട്ടിക്ക് നല്‍കുന്ന ചടങ്ങാണിത്. ഭഗവാന്റെ ഉത്സവസമയത്തെ എഴുന്നള്ളിപ്പും സന്താനലബ്ധിക്ക് ഉത്തമമാണെന്നാണ് വിശ്വാസം.
മുഴുക്കാപ്പ്, നിറമാല, ചുറ്റുവിളക്ക്, ആട്ടിയ എണ്ണ, ആള്‍രൂപങ്ങള്‍, ദശാവതാര വഴിപാടുകള്‍ എന്നിവയും ഇവിടെ നടത്താറുണ്ട്.
ദർശന സമയം:
തിങ്കള്‍ മുതല്‍ ശനി വരെ: രാവിലെ 5:00 മുതല്‍ 10:30 വരെ, വൈകുന്നേരം 5:30 മുതല്‍ 7:30 വരെ. ഞായർ: രാവിലെ 5:00 മുതല്‍ 11:30 വരെ, വൈകുന്നേരം 5:30 മുതല്‍ 7:30 വരെ.
ധന്വന്തരി മന്ത്രാർച്ചന: സാധാരണയായി ഒരു ദിവസമോ അല്ലെങ്കില്‍ തുടർച്ചയായി 3, 5, 7, 11, 21, 41 ദിവസങ്ങളോ പക്കപിറന്നാള്‍ തോറുമോ ഈ അർച്ചന നടത്താം. ധന്വന്തരി പൂ
ജയും വഴിപാടായി ചെയ്യാറുണ്ട്.
ധന്വന്തരീഹോമം: രോഗശമനത്തിനും ആയുരാരോഗ്യസൗഖ്യത്തിനുമായി 1008 തവണ ധന്വന്തരി മന്ത്രം ജപിച്ചുകൊണ്ട് നടത്തുന്ന വിശേഷാല്‍ ഹോമമാണിത്.
ഉത്സവങ്ങളും മറ്റു വിശേഷങ്ങളും
വൃശ്ചിക മാസത്തിലെ തിരുവോണം നാള്‍ ആറാട്ടായി വരുന്ന ആറു ദിവസത്തെ ഉത്സവമാണിത്. അഞ്ചാം ദിവസം വലിയ വിളക്കും ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പും മേളവും പഞ്ചവാദ്യവും നടക്കുന്നു. ആറാം ദിവസം ആറാട്ടിനു ശേഷം കൊടിക്കീഴില്‍ പറ സമർപ്പണത്തോടെ കൊടിയിറങ്ങി ഉത്സവം സമാപിക്കുന്നു. ഉത്സവ ദിവസങ്ങളില്‍ പ്രസാദ ഊട്ടും കലാപരിപാടികളും ഉണ്ടാകും.
മറ്റു വിശേഷ ദിവസങ്ങള്‍: മണ്ഡലമഹോത്സവം, ഏകാദശി വിളക്ക്, ദശാവതാര മഹോത്സവം, പ്രതിഷ്ഠാദിന മഹോത്സവം, വിഷുക്കണി ദർശനം, ശ്രീകൃഷ്ണജയന്തി, നവരാത്രി ആഘോഷം, ധന്വന്തരി ജയന്തി, എല്ലാ മാസത്തെയും തിരുവോണനാള്‍ എന്നിവ ഇവിടെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

