തൃശൂര്‍: പുതുക്കാട് വയോധികന്‍ പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞെള്ളൂര്‍ സ്വദേശി കണ്ടന്‍കടവില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍(70)ആണ് പൊള്ളലേറ്റ് മരിച്ചത്. ചൂട് കഞ്ഞിവെള്ളമൊഴിച്ച് അച്ഛനെ പൊള്ളലേല്‍പ്പിച്ച വിനോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ സഹോദരന്‍ മണികണ്ഠന്‍ നല്‍കിയ മൊഴി പ്രകാരമായിരുന്നു അന്വേഷണം. ിനോദ് മാള പോലീസ് സ്റ്റേഷനില്‍ മോഷണ കേസിലും പ്രതിയാണ്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഗോപാലകൃഷ്ണന്‍ മരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

