Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: തൃശൂര്‍ ജില്ലയിലെ ബഹുനില സമുച്ചയങ്ങളില്‍ പൈപ്പിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്ന പദ്ധതി ചെല്ലൂര്‍ കൃഷ്ണ ഗാര്‍ഡന്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസും ശ്രീട്രാന്‍സ് വൈസ് മാനേജിങ് ഡയറക്ടര്‍ ശശിധരമേനോനും ഭദ്രദീപം തെളിയിച്ച്‌ നിര്‍വഹിച്ചു.

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭ 27-ാം വാര്‍ഡ് കൗണ്‍സിലര്‍ പാര്‍വതി, ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് തൃശൂര്‍ ജില്ലാ മേധാവി അരുണ്‍ പിള്ള, ബിസിനസ് വികസന വിഭാഗം അസോ. മാനേജര്‍ ജയശങ്കര്‍, ചെല്ലൂര്‍ കൃഷ്ണ ഗാര്‍ഡന്‍ അസോസിയേഷന്‍ ഭാരവാഹികളായ രാഘവന്‍ മേനോന്‍, ബാലഗോപാല്‍, കരുണാകരന്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഈ പദ്ധതി സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ പ്രകൃതിവാതക വിതരണം ഉറപ്പാക്കുന്നതിനൊപ്പം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമായ ഇന്ധന സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily