Dailyhunt
തുല്യത പരീക്ഷ ഒരുമിച്ചെഴുതി അമ്മയും മകനും

തുല്യത പരീക്ഷ ഒരുമിച്ചെഴുതി അമ്മയും മകനും

ആലപ്പുഴ: ഒരേ സ്‌കൂളില്‍ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ ഒരുമിച്ചെഴുതി അമ്മയും മകനും. ആലപ്പുഴ നഗരസഭ മുല്ലയ്ക്കല്‍ വാര്‍ഡില്‍ ദേവസ്വം പറമ്ബ് വീട്ടില്‍ ടി.ജി. രമയും (58) മകന്‍ ആര്‍. രാഹുലുമാണ് (28) ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയെഴുതിയത്.

പരീക്ഷ ഹാളിനു പുറത്തിറങ്ങിയ ഇരുവരെയും അഭിനന്ദിക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ജനപ്രതിനിധികളുമെത്തി. പരീക്ഷ എളുപ്പമായിരുന്നോ? എന്ന പ്രസിഡന്റിന്റെ ചോദ്യത്തിന് ഇരുവര്‍ക്കും ഒരേ മറുപടി- 'സൂപ്പര്‍'. രമ നേരത്തേ തന്നെ പത്താം ക്ലാസ് ജയിച്ചിരുന്നു. രാഹുല്‍ സാക്ഷരതാ മിഷന്‍ വഴിയാണ് പത്താം ക്ലാസ് ജയിച്ചത്.

പ്ലസ്ടുവിന് ശേഷം തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും സാക്ഷരത മിഷന്‍ ബിരുദ കോഴ്സുകള്‍ ആരംഭിക്കണമെന്നുമാണ് രമയും രാഹുലും പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily