തിരുവനന്തപുരം: മഹാകവി ഉള്ളൂരിന്റെ പേരില്‍ ജഗതി ഉള്ളൂർ മെമ്മോറിയല്‍ ലൈബ്രറി ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള 2005-ലെ ഉള്ളൂർ അവാർഡ് പി.പി.
ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക് നല്‍കാൻ തീരുമാനിച്ചു.
25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ് അവാർഡ്. പ്രൊഫ. വി.മധുസൂദനൻ നായർ, ഡോ. ജോയ് വാഴയില്‍, സുഭാഷ്ചന്ദ്രൻ എന്നിവരടങ്ങിയ പുരസ്‌കാരനിർണയ സമിതിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. ഉള്ളൂരിന്റെ 149 -ാം ജന്മവാർഷികദിനമായ ജൂണ്‍ 6-ശനിയാഴ്ച ജഗതി ഉള്ളൂർ സ്മാരകത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പുമന്ത്രി സി.പി.ജോണ്‍ അവാർഡ് നല്‍കും.
തിരുവനന്തപുരം മേയർ വി.വി.രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി.മധുസൂദനൻ നായർ ഉള്ളൂർ അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.

