ന്യൂഡല്‍ഹി : ജന്തർ മന്തറില്‍ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തില്‍ പങ്കെടുക്കാൻ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികള്‍ക്ക് പണം നല്‍കിയെന്ന് ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി .
ഉർഫി ജാവേദിന് ഒരു ലക്ഷം രൂപയും പൂനം പാണ്ഡെയ്‌ക്ക് 20,000 രൂപയും നല്‍കിയിരുന്നു.
ദീപ്കെയെ പാകിസ്ഥാൻ ഏജന്റാണെന്നും, ഉമർ ഖാലിദിന്റെ പിന്തുണക്കാരൻ ആണെന്നും വിളിച്ചിട്ടുണ്ട്, അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫൈസാൻ അൻസാരി പറഞ്ഞു . ന്യൂഡല്‍ഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ദീപ്കെ രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചു . ദിപ്കെയെ തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ അത് കൂടുതല്‍ കലാപങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഫൈസാൻ പറയുന്നു.
ഉർഫി ജാവേദ്, പൂനം പാണ്ഡെ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ രാജ്യ തലസ്ഥാനത്തെ വിദ്യാർത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തില്‍ ഉർഫി ജാവേദ് പങ്കെടുത്തില്ലെങ്കിലും മുംബൈയിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ചില പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഉർഫി പ്രതിഷേധ സ്ഥലവും സന്ദർശിച്ചിരുന്നു. ജൂലൈ 19 ന് പൂനം പാണ്ഡെ ജന്തർ മന്തർ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
ദീപ്കെയുമായി ബന്ധമുള്ള ആളുകള്‍ തന്നെ രണ്ടുതവണ ആക്രമിച്ചതായും ഫൈസാൻ അൻസാരി ആരോപിച്ചു. ആദ്യം പൂനെയിലും പിന്നീട് ഔറംഗാബാദിലും. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട് . അഭിജിത് ദീപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും , ദീപ്കെ സ്വന്തം നേട്ടത്തിനായാണ് ഇത്തരം നാടകങ്ങള്‍ നടത്തുന്നതെന്നും ഫൈസാൻ അൻസാരി പറഞ്ഞു.

