തിരുവനന്തപുരം:വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവ ഒഴികെയുള്ള വന്യജീവി ആക്രമണങ്ങളില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായധനം 14 ലക്ഷം രൂപയില്‍ നിന്ന് 17.5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
അതേസമയം പാമ്പ് കടി, തേനീച്ച അല്ലെങ്കില്‍ കടന്നല്‍ കുത്ത് എന്നിവ മൂലം മരിച്ചാല്‍ കുടംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക നാല് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. വന്യജീവി ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായത്തിലും വര്‍ദ്ധന വരുത്തി.
വന്യജീവി ആക്രമണത്തില്‍ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന തുകയും പുതുക്കി. 40 ശതമാനം മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നത് 2.5 ലക്ഷം രൂപയാക്കി. 60 ശതമാനത്തിന് മുകളില്‍ അംഗവൈകല്യം ബാധിച്ചവര്‍ക്ക് 2.5 ലക്ഷത്തില്‍ നിന്ന് 3,12,500 രൂപയായും നഷ്ടപരിഹാരം ഉയര്‍ത്തി. നിസാര പരിക്കുകള്‍ക്ക് 12,500 രൂപ വരെ ലഭിക്കും. അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കും.

