Wednesday, 27 Jan, 7.22 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
വാരഫലം (ജനുവരി 24 മുതല്‍ 30 വരെ)

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഒരു സ്ഥിരകാലാഭിലാഷം സാധിച്ചെടുക്കും. ജീവിത ദുഃഖത്തിന് ഒരു പരിധിവരെ ശമനമുണ്ടാവും. കഠിനധ്വാനത്തിലൂടെ മുന്നേറാന്‍ മാനസിക വ്യഗ്രതയുണ്ടാവും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

മാതൃകുടുംബവുമായി വേര്‍പെട്ട കുടുംബ സമ്ബത്തുകള്‍ തിരികെ ലഭിക്കും. കടം വീടും. രാത്രി യാത്രകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. മാനസിക ആരോഗ്യം വീണ്ടെടുക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ജീവിത സഹചാരികളില്‍നിന്നും ക്ലേശം അനുഭവിക്കേണ്ടിവരും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ബാങ്ക് ലോണുകള്‍ യഥാസമയം ലഭ്യമാവും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

അവിവാഹിതര്‍ക്ക് വിവാഹയോഗമുണ്ട്. മാറ്റിവച്ച പല കാര്യങ്ങളും പുനര്‍ വിചിന്തനം ചെയ്യും. കുടുംബത്തിന്റെ ഉന്നതിക്കായി നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

അന്യദേശ വാസത്തിനായി മാനസിക പ്രേരണയുണ്ടാകും. സ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴില്‍ക്കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ട്. പൂര്‍വിക സമ്ബത്തുക്കളുമായി ബന്ധപ്പെട്ട് ചില കുഴപ്പങ്ങള്‍ വന്നുചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ജോലി സ്ഥിരത ഉറപ്പുവരുത്തും. ജീവിത ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാവും. ഈശ്വരാധീനം വര്‍ധിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

ശത്രുശല്യം വര്‍ധിക്കും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൡ പങ്കുവഹിക്കും. സമൂഹത്തില്‍നിന്നും കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സന്താന ജന്മംകൊണ്ട് ഗൃഹം ധന്യമാവും. വിഷഭയം ഉണ്ടാവും. ഔഷധസേവകൊണ്ടും മന്ത്രജപംകൊണ്ടും ആരോഗ്യം വീണ്ടെടുക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

സ്ഥിരോത്സാഹം നിലനിര്‍ത്തും. ബന്ധുജനങ്ങള്‍ ശത്രുതാവസ്ഥയെ പ്രാപിക്കും. ഊഹ കച്ചവടത്തില്‍ വിജയംസിദ്ധിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ജലജന്യവസ്തുക്കളുമായി നഷ്ടം സിദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണം ചെയ്യില്ല. യാത്രകള്‍ സഫലമാവും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

വിദേശ സഞ്ചാരയോഗം കാണുന്നു. കച്ചവടത്തില്‍ അധികധനം ലഭ്യമാവും. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ജീവിതഗതിയില്‍ മാറ്റമുണ്ടാവും. നേര്‍വഴിക്ക് പോവാന്‍ ഒരു സുഹൃത്തിന്റെ സഹായം ലഭ്യമാവും. അപ്രതീക്ഷിതമായി ധനം കൈവശം വന്നുചേരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top