Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയനാട് : മാനന്തവാടി എടവക പള്ളിക്കലില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതി. കുപ്പാടിത്തറ തെറ്റത്ത് അഫ്സില (27)യെ തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

അഫ്സിലയുടെ ഭര്‍ത്താവ് എടവക പള്ളിക്കല്‍ വടക്കേ പുത്തന്‍പുരയില്‍ ജാബിറിനെതിരെയാണ് കുടുംബം ആരോപണമുന്നയിച്ചത്.

സഹോദരിയുടെ മകളുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കേളോത്ത് സുലൈമാന്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. അഫ്സിലയെ ഭര്‍ത്താവ് ജാബിറും വീട്ടുകാരും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാന്‍ പരാതി നല്‍കിയത്. മുന്‍പ് പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മഹല്ല് കമ്മിറ്റിയുള്‍പ്പെടെ ചര്‍ച്ചചെയ്ത് പ്രശ്‌നം പരിഹരിച്ചിരുന്നു.

പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ പരേതനായ തെറ്റത്ത് കുഞ്ഞാലിയുടെയും കേളോത്ത് നബീസയുടെയും മകളാണ് അഫ്സില. മക്കള്‍: അയ്സിന്‍ ആദം, അയിന്‍ ഹമദ്, അസിന്‍ ഖൈസ്. വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അഫ്സിലയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ കുപ്പാടിത്തറ നടമ്മല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily