Dailyhunt
വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

ലുവ: വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല കവര്‍ന്നു. എടത്തല സ്വദേശിനി സുമതി(65) ആണ് ആക്രമണത്തിനിരയായത്.എടത്തലയില്‍ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് വയോധികയ്‌ക്ക് നേരെ ആക്രമണം നടത്തി മാല പിടിച്ചു പറിച്ചത്.വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സുമതിയുടെ അടുത്തേക്ക് അപരിചിതന്‍ എത്തി കണ്ണിലേക്ക് മുളകുപൊടി വിതറി മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

വയോധികയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കണ്ണില്‍ മുളകുപൊടി വീണതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട സുമതിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എടത്തല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily