Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹൈക്കോടതി അസാധുവാക്കിയ കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. കോർപ്പറേഷൻ ആസ്ഥാനത്തെ കോണ്‍ഫറൻസ് ഹാളിലാണ് 19 കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്.

19 കൗണ്‍സിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതൻ സത്യപ്രതിജ്ഞ ചെയ്തില്ല.

പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാർ സത്യപ്രതിജ്ഞ ചെയ്തതായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. മേയര്‍ വി.വി.രാജേഷ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമോപദേശം തേടിയതിനു ശേഷമാണ് തീരുമാനം. എന്നാല്‍ ചട്ടവിരുദ്ധമായി തട്ടിക്കൂട്ട് ചടങ്ങാണു നടത്തുന്നതെന്നും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതില്‍നിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നല്‍കിയ ഹർജിയിലായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily