Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: വിജയദശമി ആഘോഷത്തിന്റെ പേരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ഡിഎംകെ സര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

സംഘശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ 2025 ഒക്ടോബര്‍ രണ്ടിന് തിരുപ്പത്തൂര്‍ ജില്ലയിലെ അമ്പൂരില്‍ വിജയദശമി ആഘോഷം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബിഎന്‍എസ് വകുപ്പുകള്‍ 189(3), 223, 126(2), 293 പ്രകാരം കേസെടുത്തിരുന്നത്. കേസില്‍ ആമ്പൂരിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ പ്രവര്‍ത്തകര്‍ വിചാരണ നേരിടുകയായിരുന്നു.

ഒരുമിച്ചുചേരുക എന്നത് മൗലികാവകാശമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എം. നിര്‍മ്മല്‍കുമാര്‍ സംഭവത്തില്‍ പൊതുജനങ്ങളാരും പരാതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. കേസ് വസ്തുതാപരമല്ലെന്ന് കണ്ട് തള്ളിക്കളയുകയാണെന്ന് കോടതി പറഞ്ഞു. പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചുവെന്നും ആരോപിച്ച്‌ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയാണ് കേസെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily