Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിനീഷ്യസ് റയലില്‍ 2032 വരെ

വിനീഷ്യസ് റയലില്‍ 2032 വരെ

മാഡ്രിഡ്: ബ്രസീലിയന്‍ മുന്‍നിര ഫുട്‌ബോളര്‍ വിനീഷ്യസ് ജൂനിയര്‍ നിലവിലെ ടീം റയല്‍ മാഡ്രിഡുമായുള്ള കരാര്‍ പുതുക്കി.

ആറ് വര്‍ഷത്തേക്ക് നീട്ടിയ പുതിയ കരാര്‍ പ്രകാരം 2032 വരെ റയലില്‍ തുടരും. 2018ലാണ് വിനീഷ്യസ് റയലിലെത്തിയത്. 2023 ഒക്ടോബറിലാണ് അവസാനമായി കരാര്‍ പുതുക്കിയത്. അതിന്റെ കാലാവധി കഴിയാന്‍ ഇനിയും ഒരു വര്‍ഷത്തോളമുണ്ടെന്നിരിക്കെയാണ് മാഡ്രിഡ് കരാര്‍ പുതുക്കിയത്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ അടക്കമുള്ള ടീമുകള്‍ വിനീഷ്യസിനെ നോട്ടമിട്ടതായി വരുന്ന വാര്‍ത്തകള്‍ക്കിടെയാണ് മാഡ്രിഡ് കാലാവധിക്ക് മുമ്പേ കരാര്‍ പുതുക്കിയിരിക്കുന്നത്. റയലിനായി ഇതുവരെ 242 മത്സരങ്ങളില്‍ കളിച്ച വിനീഷ്യസ് 77 ഗോളുകള്‍ നേടി. 2018ല്‍ റയലിന്റെ ബി ടീമിലെത്തിയ താരം സീനിയര്‍ ടീമില്‍ റയലിനായ് മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily