Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

പാലക്കാട്: ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിമ്മുകളുമായി ഇസ്ലാമിസ്റ്റുകള്‍. ഇസ്ലാം ഫ്രണ്ട്ലി ജിം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ആദ്യത്തെ ജിം പാലക്കാട് പുതുനഗരത്താണ് ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവരുന്ന ജിമ്മിനെ ഇസ്ലാം ഫ്രണ്ട്ലി ജിം ആക്കി മാറ്റുകയായിരുന്നു. കേരളത്തിലെ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ആയ ജിം ആണ് ഇതെന്നാണ് ഉടമ പറയുന്നു.

ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസരിച്ച്‌ ആയിരിക്കും ജിം പ്രവർത്തിക്കുക. പാട്ട് ഉണ്ടാവില്ല. ഔറത്തുകള്‍ മറച്ചിരിക്കണം, അതായത് ഹിജാബ് അടക്കം ധരിച്ച്‌ ശരീരം മുഴുവൻ മൂടിയായിരിക്കണം ജിമ്മില്‍ വർക്കൗട്ട് ചെയ്യേണ്ടത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ആയിരിക്കില്ല. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക സമയമായിരിക്കും എന്നും ഇതില്‍ പറയുന്നുണ്ട്.

ജിം ഉടമയുടെ പശ്ചാത്തലം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അവിടെ കേവലം വ്യായാമ പരിശീലനം മാത്രമാണോ അതോ ഇവിടെ ആയുധപരിശീലനവും നടക്കുമോ എന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. നേരത്തെ ഈ ജിമ്മും ചില തീവ്ര ഇസ്ലാമിക സംഘടനകളുമായി ചേര്‍ത്ത് ആരോപണമുയര്‍ന്നിരുന്നു. കേരളത്തിലെ തീവ്രഇസ്ലാമിക സംഘടനകളുടെ ആയുധ പരിശീലകരില്‍ പലരും ജിം ട്രെയിനർമാരായിരുന്നു.

. ജിമ്മുകളില്‍ വർക്ക് ഔട്ടിനായി പ്രത്യേക വസ്ത്രങ്ങളുണ്ട്. അതാണ് സാധാരണയായി ജിമ്മില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ജിഹാദികളുടെ ജിമ്മില്‍ പർദ്ദയും ഹിജാബും ധരിച്ചായിരിക്കും വർക്കൗട്ട്. സ്ത്രീകളും പുരുഷൻമാരും ഇടകരാതിരിക്കാൻ പ്രത്യേക സമയക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily