Dailyhunt
വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനല്‍ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നല്‍കാനാവില്ല - ഹൈക്കോടതി

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനല്‍ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നല്‍കാനാവില്ല - ഹൈക്കോടതി

കൊച്ചി: വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന ലൈംഗികാതിക്രമ കേസിലെ പ്രതിയും സംവിധായകനുമായ രഞ്ജിത്തിന്റെ ആവശ്യം തള്ളി ഹൈക്കോടതി.

ജയിലില്‍ കഴിയുന്ന ആള്‍ക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാള്‍ ഉണ്ടാവും.

നാളെ വോട്ടെടുപ്പാണ്, രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഒരു വോട്ട് ചെയ്യണമെന്ന കാര്യം പറഞ്ഞുകൊണ്ട് മാത്രം ജാമ്യം അനുവദിക്കരുത്. 1951ലെ തെരഞ്ഞെടുപ്പ് നിയമപ്രകാരം ജയിലില്‍ കിടക്കുന്ന ഒരു പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വാദിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ഇന്ന് തന്നെ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വിധിച്ചത്.

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. അപ്പോള്‍ അന്തിമ ഉത്തരവ് പറയാമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഏഴു ദിവസമായി എ റണാകുളം സബ് ജയിലിലാണ് രഞ്ജിത്ത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily