നോയിഡ ; പാറ്റാ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയ രുചിക സിംഗ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
തനിക്ക് 15 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ചെയ്തത് പൊറുക്കാനാവാത്തതാണ്. താൻ ഒരുപാട് മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് രുചിക പങ്ക് വച്ച വീഡിയോയില്‍ പറയുന്നത്. മാപ്പ് പറഞ്ഞെങ്കിലും രുചികയ്‌ക്കെതിരെ യുപി സർക്കാർ നടപടി എടുത്തേക്കുമെന്നും സൂചനയുണ്ട്.
അതേസമയം രുചികയെ പറ്റിയുള്ള മറ്റ് ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. രുചിക സിംഗ്, നോയിഡയിലെ ഒരു സലൂണില്‍ നെയില്‍ ആർട്ട് പരിശീലനം നേടാൻ ശ്രമിച്ചിരുന്നു . അവിടെ നല്‍കിയിരുന്ന പേര് മൻസില്‍ ജെയിൻ എന്നാണ് . സലൂണ്‍ ഉടമ ആധാർ കാർഡ് ആവശ്യപ്പെട്ടതോടെ , രുചിക മൂന്ന് മാസത്തെ പരിശീലനം 9 ദിവസത്തിനുള്ളില്‍ ഉപേക്ഷിച്ചുവെന്ന് സലൂണ്‍ ഓപ്പറേറ്ററായ ടി പി ത്രിപാഠി പറഞ്ഞു.
ഏകദേശം ഒരു മാസം മുമ്പ് രുചിക സിംഗ് സെക്ടർ 135 ലെ തന്റെ സലൂണില്‍ വന്നിരുന്നു. നെയില്‍ ആർട്ടില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും കരകൗശലവസ്തുക്കളുടെ നിർമ്മാണം പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. മൂന്ന് മാസത്തെ പരിശീലന കോഴ്‌സിന് അപേക്ഷിച്ചെങ്കിലും ആധാർ കാർഡ് നല്‍കാൻ വിസമ്മതിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും രുചിക എല്ലാ ദിവസവും പലതരം ഒഴികഴിവുകള്‍ പറഞ്ഞു. കർശനമായി ആധാർകാർഡ് വേണമെന്ന് പറഞ്ഞതോടെ രുചിക പഠനം അവസാനിപ്പിക്കുകയും ചെയ്തു.
രുചികയുടെ പെരുമാറ്റം നോക്കിയാല്‍ നീറ്റ് വിദ്യാർത്ഥിനിയാണെന്ന് തോന്നുന്നില്ലെന്ന് സലൂണ്‍ ഉടമ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്ന് സ്റ്റാഫിനോട് പറഞ്ഞെങ്കിലും ഒരു രേഖയും നല്‍കിയില്ല. ഒരു നീറ്റ് വിദ്യാർത്ഥിയും ഇത്രയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കില്ലെന്നും ത്രിപാഠി പറഞ്ഞു. അതേസമയം ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെ രുചിക ഇന്ത്യൻ പൗര തന്നെയാണോ എന്ന കാര്യത്തിലും സംശയം ഉണ്ടായിട്ടുണ്ട് .

