Dailyhunt
യാത്രക്കാരന് നെഞ്ചുവേദന: ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ്

യാത്രക്കാരന് നെഞ്ചുവേദന: ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ്

കറാച്ചി: ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്ബു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

ഹബീബ് ഉര്‍ റഹ്‌മാന്‍ എന്ന യാത്രക്കാരനാണ് വിമാനത്തില്‍വെച്ച്‌ മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരന്‍ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാര്‍ജയില്‍ നിന്ന് ലക്നൌവിലേക്കു പോയി ഇന്‍ഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. രോഗി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു, വിമാനം ശുചിത്വവത്കരിക്കാന്‍ പൈലറ്റ് കറാച്ചി വിമാനത്താവള അധികൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അഭ്യര്‍ത്ഥന സ്വീകരിച്ചില്ലെന്ന് ലഖ്‌നൗ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'യാത്രക്കാരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറക്കി. അതിനുശേഷം വിമാനം ശുചിയാക്കിയ ശേഷമാണ് ലഖ്‌നൗവിലേക്ക് തിരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily