Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ലപ്പുറം: യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വച്ച്‌ പെന്‍ഷന്‍ വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്.

ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി വരിനിര്‍ത്തി പെന്‍ഷന്‍ വിതരണം ചെയ്തത് അംഗീകരിക്കാനാവില്ല.

പെരുന്നാള്‍ കാലത്തുപോലും സമയബന്ധിതമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.ഈ സ്ഥിതിയിലാണ് പാര്‍ട്ടി ഓഫീസില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്.ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുളള പെന്‍ഷന്‍ വിതരണത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി വേണം.

മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള പുല്‍പ്പറ്റ സഹകരണ ബാങ്ക് അധികൃതരാണ് പുല്‍പ്പറ്റ കാരപറമ്പിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത്. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ബാങ്ക് ജീവനക്കാരന്‍ സി അക്ബര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പെന്‍ഷന്‍ വിതരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily