Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹിളാ ഐക്യവേദി സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തി.

തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജി.എസ്. ആശാനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ലഹരി അതുപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല കുടുംബത്തെയും സമൂഹത്തെയും ഒരു തലമുറയെത്തന്നെയും നശിപ്പിക്കുന്നതാണെന്ന് ആശാനാഥ് പറഞ്ഞു. മദ്യം, മയക്കുമരുന്ന് ലഹരി ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി മേയര്‍ ആവശ്യപ്പെട്ടു.

മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ടി. സൂര്യ പ്രേം മുഖ്യ പ്രഭാഷണം നടത്തി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതു കാരണം സംസ്ഥാനത്തെങ്ങും മദ്യമൊഴുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വഴിതുറന്നു. പിണറായി സര്‍ക്കാരിന്റെ 2022-23 അബ്കാരി നയം പിന്തുടരാനാണ് വി.ഡി. സതീശന്‍ സര്‍ക്കാരും ശ്രമിക്കുന്നതെന്ന് സൂര്യ പ്രേം പറഞ്ഞു.

ജില്ലാ വര്‍ക്കിങ് പ്രസിഡന്റണ്ട് മനില അശോകന്‍ അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറി ഉഷ രാമകൃഷ്ണന്‍, സെക്രട്ടറി കുമാരി അഭിരാമി, ട്രഷറര്‍ സന്ധ്യാ അനില്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ഉണ്ണി വഴയില, മാതൃസമിതി നഗര ജില്ലാ സെക്രട്ടറി സുധാ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ കുമാരി വൃന്ദ ചൊല്ലിക്കൊടുത്തു.

ലഹരിക്കെതിരെ ലോക പുകയില വിരുദ്ധ ദിനമായ മേയ് 31 മുതല്‍ ലോക ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 വരെ മഹിളാ ഐക്യവേദി നടത്തിയ ഒപ്പ് ശേഖരണ ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് വകുപ്പ് മന്ത്രി ലിജുവിന് അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily