ലഖ്നൗ: യുപിയില്‍ ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദയെ മുന്നിലിറക്കി കളിക്കുന്നത് അഖിലേഷ് യാദവ്. പശുവിനെ രാഷ്‌ട്രമാതാവാക്കുക, ബീഫ് കയറ്റുമതി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി യുപിയില്‍ പര്യടനം നടത്തുന്ന ശങ്കരാചാര്യരെ കാണാന്‍ തിക്കിത്തിരക്കുന്നത് മുസ്ലിങ്ങളാണെന്നതാണ് വിരോധാഭാസം.
ഇപ്പോള്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ഒരു പ്രത്യേക വാഹനത്തില്‍ അവിമുക്തേശ്വരാനന്ദ എത്തുന്ന വീഡിയോ വൈറലാണ് ഇതില്‍ അവിമുക്തേശ്വരാനന്ദ എന്ന ശങ്കരാചാര്യരെ സ്വീകരിക്കുന്നതില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളെ കാണാം. പശുവിനെ രാഷ്‌ട്രമാതാവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശങ്കരാചാര്യരുടെ പര്യനടത്തിലാണ് മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നത് എന്നോര്‍ക്കണം.
ബീഫ് കയറ്റുമതി നിരോധിക്കണെമെന്ന് ആവശ്യപ്പെട്ട് 81 ദിവസമാണ് ശങ്കരാചാര്യരുടെ വാഹന യാത്ര. ബിഫ് എന്ന് പറയുന്നത് പോത്തിനെയാണ്. പശുവിനെ അല്ല. ബീഫ് കയറ്റുമതി നിരോധിക്കുക അസാധ്യമാണ്. കാരണം അത്രയ്‌ക്കധികമാണ് കയറ്റുമതി. ഇതുവഴി ജീവന്‍നിര്‍ത്തുന്ന കര്‍ഷകകുടുംബങ്ങള്‍ ലക്ഷങ്ങള്‍ വരും. മാത്രമല്ല, ഭാരതത്തിനും ഉത്തര്‍പ്രദേശിനും വിദേശനാണ്യം നേടിക്കൊടുക്കുന്ന കയറ്റുമതിയാണ് ബീഫ് കയറ്റുമതി.

