Dailyhunt
യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികള്‍ പിടിയിലായെന്ന് സൂചന

യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികള്‍ പിടിയിലായെന്ന് സൂചന

തൃശൂര്‍: അന്തിക്കാട് താന്ന്യത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന. താന്ന്യം കുറ്റിക്കാട്ട് സുരേഷിന്റെ മകന്‍ ആദര്‍ശ് (മക്കു-29) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

കാറിലെത്തിയ സംഘം വീടിനുസമീപത്തെ ചായക്കടയിലിരിക്കുകയായിരുന്ന ആദര്‍ശിനെ വിളിച്ചിറക്കി വെട്ടുകയായിരുന്നു. തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പെരിങ്ങോട്ടുകരയിലുണ്ടായ ഗുണ്ടാആക്രമണങ്ങളുടെ തുടര്‍ച്ചയാണിത്.

ചേരിപ്പോരുമൂലം സംഘര്‍ഷാവസ്ഥയുള്ള പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തമ്ബടിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ആദര്‍ശ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷന്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളുമാണെന്ന് പോലീസ് പറഞ്ഞു. 2018ലെ വിഷുദിനത്തില്‍ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ ആദര്‍ശിന് മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആദര്‍ശിന്റെ അമ്മ മായ സുരേഷ് മുന്‍ പഞ്ചായത്തംഗമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily