Dailyhunt
നരസിംഹമൂര്‍ത്തീമന്ത്രജപം  ഇരട്ടിഫലം

നരസിംഹമൂര്‍ത്തീമന്ത്രജപം ഇരട്ടിഫലം

Jyothisha Ratnam 3 weeks ago

ഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ഉടലുമാണ് ഈ അവതാരത്തിനുള്ളത്.

അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിച്ചത്.

ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂര്‍ത്തിയാണെങ്കിലും ഭക്തരില്‍ ക്ഷിപ്രപ്രസാദിയാണ് നരസിംഹ മൂര്‍ത്തി. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹ മൂര്‍ത്തിമന്ത്രം പതിവായി മൂന്നുതവണയെങ്കിലും ചൊല്ലുന്നത് നല്ലതാണ്.

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. മന്ത്രജപത്തോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും വളരേയേറെ ഫലപ്രദമാണെന്നാണ് വിശ്വാസം.

നരസിംഹമൂര്‍ത്തിമന്ത്രം
ഉഗ്രവീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യു നമാമ്യഹം

പേരുപോലെതന്നെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ഉടലുമാണ് നരസിംഹാവതാരത്തിന്‍റെ പ്രത്യേകത. കൃതയുഗത്തിലെ ഭഗവാന്‍റെ നാല് അവതാരങ്ങളില്‍ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂര്‍ത്തിയാണെങ്കിലും ഭക്തരില്‍ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂര്‍ത്തി. പ്രഹ്ലാദന്‍റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളര്‍ന്നു നരസിംഹമൂര്‍ത്തി പ്രത്യക്ഷനായി.

നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്വിളക്ക് കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ അഭീഷ്ടസിദ്ധിക്കൊപ്പം തൊഴില്‍, വിവാഹതടസ്സങ്ങള്‍ നീങ്ങും. തുളസിമാല സമര്‍പ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്ടപുഷ്പം ചുവന്ന ചെത്തിയും, നിവേദ്യം പാനകവുമാണ്.

പഞ്ചഭൂതങ്ങളില്‍ വായുദേവന്‍റെ നാളായ ചോതി നക്ഷത്രദിനത്തില്‍ ഭഗവാനെ തൊഴുതുപ്രാര്‍ത്ഥിച്ചാല്‍ ആപത്തുകളില്‍ നിന്ന് രക്ഷനേടാം.

കടബാധ്യതനീക്കി കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ പതിവായി ചോതി നക്ഷത്രദിവസം നരസിംഹ ക്ഷേത്രദര്‍ശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂര്‍ത്തി പ്രീതികരമായ ഭജനകള്‍ നടത്തുകയോ ചെയ്യുക.
അകാരണ ഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലുന്നത് ഉത്തമമാണ്.

ആന്ധ്രാപ്രദേശിലെ അഹോബിലം എന്ന സ്ഥലത്താണ് നരസിംഹാവതാരം നടന്നതെന്ന് കരുതപ്പെടുന്നു. അഹോബിലം എന്നാല്‍ സിംഹത്തിന്‍റെ ഗുഹ എന്നാണ് അര്‍ത്ഥം.

കോട്ടയം ജില്ലയില്‍ പ്രധാനമായും നാല് നരസിംഹസ്വാമി ക്ഷേത്രങ്ങളാണ് ഉള്ളത്. പടിഞ്ഞാറ് ഭാഗത്തായി അയ്മനം നരസിംഹസ്വാമി ക്ഷേത്രവും കിഴക്കുഭാഗത്തായി കാടമുറി, മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കേരളത്തിലെ സ്വയംഭൂവായ ഏക നരസിംഹ ക്ഷേത്രമാണ് കുറവിലങ്ങാട് കോഴദേശത്തെ ശ്രീനരസിംഹ സ്വാമിക്ഷേത്രം.

സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ലക്ഷ്മീ സമേതനായ നരസിംഹ മൂര്‍ത്തിയാണ് കുടികൊള്ളുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ശ്രീലക്ഷ്മി നരസിംഹക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല റൂട്ടില്‍ തുറവൂര്‍ മഹാക്ഷേത്രം, കൊല്ലം ജില്ലയിലെ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളാണ്.

നരസിംഹമൂര്‍ത്തിയെ നിത്യേന ഭക്തിയോടെ സ്മരിച്ചാല്‍ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശനം എന്നിവയാണ് ഫലങ്ങള്‍.

ഓം നരസിംഹമൂര്‍ത്തയേ നമഃ

തരവത്ത് ശങ്കരനുണ്ണി
(9847118340)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Jyothisha Ratnam