പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവർധനവിനെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ ജനകീയ പ്രക്ഷോഭം.
കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിലാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫീസിന് മുന്നിലും മറ്റ് ഇടങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളിലുമാണ് സമരം നടക്കുക. തിരുവനന്തപുരത്തെ സമരപരിപാടി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവർധനവിനെ തുടർന്ന് സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ പ്രക്ഷോഭത്തിലേക്ക് സി പി ഐ (എം) കടന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ നാല് തവണയാണ് പെട്രോള്‍ ഡീസല്‍ വില വർദ്ധിപ്പിച്ചത്. എല്‍ പി ജി വിലവർധനവും കരിഞ്ചന്തയും തുടരുന്ന സാഹചര്യം കൂടിയാണ്. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരും ജനങ്ങളുടെ മുകളില്‍ നിന്നും ഭാരം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം എന്നതാണ് സി പി ഐ (എം) ആവശ്യം.
കുടയെടുക്കാൻ റെഡി ആയിക്കോ; കാലവർഷം എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം!
കഴിഞ്ഞ ദിവസം പതിനാറാം കേരള നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി തള്ളിയിരുന്നു. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എ കെ എൻ ബാലഗോപാലാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാത മുഖ്യമന്ത്രി തള്ളുകയായിരുന്നു .സംസ്ഥാനത്ത് അനിയന്ത്രിതമായി തുടരുന്ന വിലക്കയറ്റത്തില്‍ യുഡിഎഫ് സർക്കാരിനെതിരെ സഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചിരുന്നു.
സംസ്ഥാനത്തെ പൊതുവിപണിയിലും സപ്ലൈകോ ഉള്‍പ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും സർക്കാർ വിപണി ഇടപെടലുകളില്‍ പൂർണമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

