Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
16 വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ അത് സംഭവിച്ചു; ഒടുവില്‍ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

16 വര്‍ഷത്തെ സൗഹൃദത്തിനൊടുവില്‍ അത് സംഭവിച്ചു; ഒടുവില്‍ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

Kairali News 5 years ago

സോഷ്യല്‍മീഡിയയില്‍ സജീവമായ അവതാരക രഞ്ജിനി ഹരിദാസിന് നിരവധി ആരാധകരാണുള്ളത്. പ്രണയദിനത്തില്‍ രഞ്ജിനി ആരാധകരുമായി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഫെബ്രുവരി 14നാണ് ഇതാദ്യമായി താരം തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ഇത് ആ ദിവസമായതിനാല്‍ എന്നാണ് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ശരത് പുളിമൂടിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്..

പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയ രഞ്ജിനി ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാമുകന്‍ ശരത് പുളിമൂടിനെക്കുറിച്ച്‌ മനസ് തുറന്ന് പറയുന്നത്.

16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ടെന്നും ശരത്ത് വിവാഹിതനായിരുന്നുവെന്നും താരം പറഞ്ഞു.

എന്നാല്‍ ആ സമയം താന്‍ മറ്റൊരു റിലേഷനിലായിരുന്നെന്നും രഞ്ജിനി പറഞ്ഞു.

ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

A post shared by Ranjini Haridas (@ranjini_h)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News