Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: അത്ലറ്റിക്കോയെ കീഴടക്കി ആഴ്സണല്‍ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍

20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: അത്ലറ്റിക്കോയെ കീഴടക്കി ആഴ്സണല്‍ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍

Kairali News 1 month ago

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പോരാട്ടത്തിലേക്കെത്താനുള്ള ആഴ്സണലിന്റെ 20 വർഷത്തെ കാത്തിരിപ്പിന് വിരാമം. രണ്ടാം പാദ സെമി ഫൈനലില്‍ മാഡ്രിഡിനെ മറികടന്നാണ് പീരങ്കിപട ഫൈനലിലേക്ക് കുതിച്ചത്.

ആദ്യ പാദ മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പാദ മത്സരത്തില്‍ നേടിയ എതിരില്ലാത്ത ഒരു ഗോളാണ് ഗണ്ണേഴ്സിന് ഫൈനല്‍ ടിക്കറ്റ് നേടിക്കൊടുത്തത്.

ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയുടെ ഗോളാണ് അത്ലറ്റിക്കോയ്ക്ക് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഇരുപാദങ്ങളിലുമായി 2-1ന്റെ ജയമാണ് അത്ലറ്റിക്കോ സ്വന്തമാക്കിയിരിക്കുന്നത്. 20 വർഷങ്ങള്‍ക്ക് മുമ്പ് 2006-ലായിരുന്നു ആദ്യമായി അത്ലറ്റിക്കോ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്. പക്ഷെ അന്ന് ബാഴ്‌സലോണയോട് 2-1 പരാജയമേറ്റ് വാങ്ങി റണ്ണേഴ്സപ്പായി കുതിപ്പ് അവസാനിപ്പിക്കാനായിരുന്നു അത്ലറ്റിക്കോയ്ക്ക് വിധി.

: സഞ്ജു ഷോ! ഐപിഎല്ലില്‍ ഡല്‍ഹിയെ തകർത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

നീണ്ട 20 വർഷക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഫൈനലിലേക്ക് എത്തുമ്പള്‍ ആദ്യ യു സി എല്‍ കിരീടം തന്നെയാണ് ഗണ്ണേഴ്സ് ലക്ഷ്യം വെയ്ക്കുന്നതും. ചാമ്പ്യൻസ് ലീഗിന്റെ മറ്റൊരു സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യൻമാരായ പി എസ് ജിയും ബയേണ്‍ മ്യൂണിക്കുമാണ് എറ്റുമുട്ടന്നത്. ആദ്യ പാദ മത്സരത്തില്‍ പി എസ് ജി 5-1 ന് മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

: ഫുട്‌ബോള്‍ ലോകകപ്പ് 2026: ഇന്ത്യയില്‍ കാണാന്‍ സാധിച്ചേക്കില്ല; കാരണമറിയാം

മെയ് ഏഴിനാണ് പി എസ് ജിയും ബയേണും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനല്‍ മത്സരം നടക്കുക. ഇതിലെ വിജയികളെ ഹംഗറിയിലെ പുസ്‌കസ് അരീനയില്‍ മെയ് 30ന് നടക്കുന്ന ഫൈനലില്‍ ആഴ്സണല്‍ നേരിടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News