Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
22 -ാം വിവാഹ വാര്‍ഷികം; ചിത്രങ്ങള്‍ പങ്കുവച്ച്‌ മാധുരി ദീക്ഷിത്

22 -ാം വിവാഹ വാര്‍ഷികം; ചിത്രങ്ങള്‍ പങ്കുവച്ച്‌ മാധുരി ദീക്ഷിത്

Kairali News 4 years ago

പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മാധുരി ദീക്ഷിത് പങ്കു വച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

എഴുപതില്‍ അധികം ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് മാധുരി .

മാധുരി ദീക്ഷിത് പങ്കുവെയ്‍ക്കുന്ന ഫോട്ടോകള്‍ തരംഗമാകാറുണ്ട്. വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാധുരിയുടെയും ഡോ. ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു. ഇപ്പോള്‍ ഇരുപത്തിരണ്ടാമത് വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഡോ. ശ്രീറാം നേനെയും മാധുരി ദീക്ഷിത്തും.

ജീവിതത്തിലെ മനോഹമായ നിമിഷങ്ങളുടെ ഫോട്ടോ ആണ് മാധുരി ദീക്ഷിത് പങ്കുവെച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സില്‍ സര്‍ജനായി പ്രവര്‍ത്തിച്ച ഡോ. ശ്രീറാം നേനെയുമായി മാധുരി ദീക്ഷിത്തിന്റെ വിവാഹം നടന്നത് കാലിഫോര്‍ണിയയില്‍ വെച്ചാണ്.

ഭര്‍ത്താവ് ഡോ. ശ്രീറാം നേനെയുമായി ചേര്‍ന്ന് മാധുരി ദീക്ഷിത് ഒരു നിര്‍മാണ കമ്ബനിയും സ്ഥാപിച്ചിരുന്നു.

അബോധ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് വെള്ളിത്തിരയില്‍ എത്തുന്നത്. തേസാബ്, രാം ലഖന്‍ , പരിന്ത, ത്രിദേവ്, കിഷന്‍ കനൈയ്യ, ദില്‍ , ഹം ആപ്‍കെ ഹേ കോണ്‍, ദില്‍ തോ പാഗല്‍ ഹേ തുടങ്ങി ഒട്ടേറെ ഹിറ്റുകളാണ് മാധുരി ദീക്ഷിതിന്റേതായിട്ടുള്ളത്.

മാധുരി മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യം പത്‍മശ്രീ നല്‍കിയും മാധുരി ദീക്ഷിതിനെ ആദരിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News