Dailyhunt
25 വര്‍ഷം പൊലീസിനെ വെട്ടിച്ച്‌ ജീവിച്ചു; ജമീല കൊലക്കേസിലെ പ്രതിയായ ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍

25 വര്‍ഷം പൊലീസിനെ വെട്ടിച്ച്‌ ജീവിച്ചു; ജമീല കൊലക്കേസിലെ പ്രതിയായ ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍

Kairali News 1 week ago

കോഴിക്കോട് എടച്ചേരിയെ നടുക്കിയ ജമീല കൊലക്കേസിലെ പ്രതി 25 വർഷങ്ങള്‍ക്ക് ശേഷം പിടിയില്‍. എടച്ചേരി പൊലീസിന്റെ അതിവിദഗ്ദ്ധമായ നീക്കത്തിനൊടുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭർത്താവ് ഹമീദ് കാസർഗോഡ് ആദൂരില്‍ നിന്നാണ് പിടിയിലായത്.

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന് രണ്ടര പതിറ്റാണ്ടിന് ശേഷം, പ്രതി ആരാണെന്ന ചോദ്യത്തിനാണ് ഇതോടെ ഉത്തരമായത്

2001 ആഗസ്റ്റ് മാസമായിരുന്നു എടച്ചേരിയെ നടുക്കിയ ക്രൂരമായ കൊലപാതകത്തിലെ പ്രതി ഒടുവില്‍ നിയമത്തിന്റെ പിടിയില്‍ ആവുന്നത്. എടച്ചേരി സ്വദേശിനി ജമീലയെ തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം നാടുവിട്ടതാണു ഭർത്താവ് ഹമീദ് . കാസർഗോഡ് ജില്ലയിലെ ആദൂർ സ്റ്റേഷൻ പരിധിയില്‍ നിന്നാണ് എടച്ചേരി പൊലീസ് സംഘം ഇയാളെ അതിസാഹസികമായി പിടികൂടിയത്. മാതാവിൻ്റെ കൊലപാതകം ഹൃദയസ്തഭനം ആക്കി തീർത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ആണ് പിതാവ് ശ്രമിച്ചതെന്ന് മകൻ പറഞ്ഞു

കാസർഗോഡ് ആദൂരില്‍ ആർക്കും സംശയം തോന്നാത്ത വിധം ഒരു സാധാരണ മത്സ്യവില്‍പ്പനക്കാരനായി ജീവിച്ചു വരികയായിരുന്നു ഹമീദ്. മറ്റൊരു വിവാഹം കഴിച്ച്‌, മൂന്ന് കുട്ടികളുമായി കാസർഗോഡ് ജീവിക്കുമ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ഇത്രയും കാലം പൊലീസിനെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിടികൂടുക എന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഒടുവില്‍ പ്രതിയുടെ പഴയ ഫോട്ടോയും നിലവിലെ സൂചനകളും കേന്ദ്രീകരിച്ച്‌ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് ലക്ഷ്യം കണ്ടത്. പിടിയിലായ ഹമീദിനെ വടകര കോടതിയില്‍ ഹാജരാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News