Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
5G ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീര്‍ന്ന് പോകുമോ? ഇത് എങ്ങനെ പരിഹരിക്കാം

5G ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീര്‍ന്ന് പോകുമോ? ഇത് എങ്ങനെ പരിഹരിക്കാം

Kairali News 4 months ago

ഒട്ടുമിക്ക ആളുകളും ഇന്ന് 5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ യാതൊരു തടസവും കൂടാതെ നെറ്റ്‌വർക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണവും.

വളരെ എളുപ്പത്തില്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, തടസങ്ങള്‍ ഒന്നുമില്ലാതെ സോഷ്യല്‍ മീഡിയ വിഡിയോകള്‍ കാണാനും ഓണ്‍ലൈൻ ഗെയിമിംഗിനുമെല്ലാം 5G നെറ്റ്‌വർക്ക് വളരെ ഉപകാരമാണ്. എന്നാല്‍, 5G നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നപോലെ അനുഭവപ്പെടാറുണ്ടോ? എങ്കില്‍ അത് നിങ്ങളുടെ വെറും തോന്നല്‍ മാത്രമല്ല, 4G നെറ്റ്‌വർക്കിനെ അപേക്ഷിച്ച്‌ 5G നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാൻ കാരണമാകും.

5G ഉപയോഗിക്കുമ്പോള്‍ സ്പീഡ് കൂടുതലായാത് കൊണ്ട് തന്നെ, സോഫ്റ്റ് വെയറില്‍ അത് കൂടുതല്‍ സമ്മർദ്ദം ചെലുത്തുകയും ബാക്ഗ്രൗണ്ടില്‍ പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യും. ഇതിന് കൂടുതല്‍ ബാറ്ററി പവർ ആവശ്യമായി വരും. എന്നാല്‍, പുതിയ സ്മാർട്ട്‌ഫോണുകള്‍ മികച്ച പ്രോസസറുകളും കൂടുതല്‍ കരുത്തുറ്റ ബാറ്ററികളുമായാണ് ഇന്ന് വിപണികളില്‍ എത്തുന്നത്. ഇത് പഴയ മോഡല്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ബാറ്ററി ചാർജ് തീരാതിരിക്കാൻ സഹായിക്കും.

: വാട്സാപ്പില്‍ നിന്ന് താത്കാലികമായി ബ്രേക്ക് എടുക്കണോ? പുതിയ സൈൻ ഔട്ട് ഫീച്ചർ ഉടനെത്തുന്നു

നിരന്തരമുള്ള യാത്രകളും നിങ്ങളുടെ ബാറ്ററി ചാർജിനൊരു വില്ലനായേക്കാം. എല്ലായിടത്തും 5G കവറേജ് ലഭിക്കുന്നില്ല എന്നതുകൊണ്ട് തന്നെ 4G യും 5G യും മാറിമാറി ഉപയോഗിക്കുന്നത് ബാറ്ററി ചാർജിനെ ദോഷകരമായി ബാധിക്കും.

ബാറ്ററി ചാർജ് പെട്ടെന്നുതീർന്ന് പോകാതിരിക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

1 – അഡാപ്റ്റീവ് ബാറ്ററി എനേബിള്‍ ചെയ്യുക: മിക്ക ആൻഡ്രോയിഡ് ഫോണുകളിലും ഈ സെറ്റിങ് ഉണ്ട്. ഇത് നിങ്ങളുടെ ഫോണിന് ആപ്പുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കാൻ സഹായിക്കുകയും അനാവശ്യമായി ബാറ്ററി ചാർ‍ജ് തീരുന്നത് തടയാനും സഹായിക്കും.

2- ബാറ്ററി സേവർ മോഡ് ഓണാക്കുക : ചാർജ് കുറയുമ്പോള്‍ ബാറ്ററി സേവർ മോഡ് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

3- ആവശ്യമില്ലാത്ത സമയത്ത് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യുക: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത സമയത്തും മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്ത സമയത്തും ഡാറ്റ ഓഫ് ചെയ്തുവെക്കുക.

4- നെറ്റ്‌വർക്ക് ദുർബലമായ ഇടങ്ങളില്‍ 4G ഉപയോഗിക്കുക: 5G ശരിയായ രീതിയില്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ നിങ്ങള്‍ സ്വമേധയാ 4G തെരഞ്ഞെടുക്കുക.

ഇത്തരം കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് ലാഭിക്കാൻ സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News