Dailyhunt
ആദ്യം പനിയും പിന്നാലെ ഛര്‍ദ്ദിയും; രോഗം പിടിപ്പെട്ടത് 50 ല്‍ അധികം പേര്‍ക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും

ആദ്യം പനിയും പിന്നാലെ ഛര്‍ദ്ദിയും; രോഗം പിടിപ്പെട്ടത് 50 ല്‍ അധികം പേര്‍ക്ക്, വില്ലന്മാരായത് കൊടുംചൂടും ചെറിയ മഴയും

Kairali News 1 week ago

കേരളത്തിലെ കൊടുംചൂടും ചെറിയ മഴയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദർ. വിവിധ ജില്ലകളിലായി നിരവധിയാളുകളാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച്‌ ചികിത്സയില്‍ തുടരുന്നത്.

കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതീവജാഗ്രത പുലർത്തേണ്ടതാണ്.

പാനീയങ്ങള്‍ക്ക് കൂടുതല്‍ തണുപ്പ് ലഭിക്കാനായി ചേർക്കുന്ന ഐസ് ക്യൂബുകളില്‍ കൂടുതല്‍ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഐസ് ക്യൂബുകള്‍ പാനീയങ്ങളില്‍ ചേർക്കുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മഞ്ഞപ്പിത്തത്തിന് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

പുതിയ വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! ഇക്കാര്യങ്ങള്‍ അറിയാതെ പോയാല്‍ പണി കിട്ടും

പനി മാറാനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കുന്നതും പ്രതികൂലമായി ബാധിക്കും. സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കരുതെന്നും വിദഗ്ദർ നിർദേശിച്ചിട്ടുണ്ട്. രക്തപരിശോധനയിലൂടെ മാത്രമേ മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുള്ളൂ.

മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

  • തലവേദന
  • അമിതമായ ക്ഷീണം
  • ഓക്കാനം
  • ഛർദ്ദി

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്

  • വൃത്തിയുള്ള കടകളില്‍ നിന്ന് ഭക്ഷണം കഴിക്കുക
  • വ്യക്തി-പരിസര ശുചിത്വം പാലിക്കുക
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
  • ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു വയ്ക്കുക,
  • ചപ്പുചവറുകള്‍ കുന്നുകൂടാൻ അനുവദിക്കരുത്
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News