ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച 500-ലധികം വിമാനങ്ങള്‍ വൈകി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
കനത്ത മഴയും ആലിപ്പഴ വർഷവുമാണ് വിമാന സർവീസുകളെ തടസപ്പെടുത്തിയത്.
പ്രതികൂല കാലാവസ്ഥ കാരണം വിമാന സർവീസുകള്‍ നടത്താനും ഷെഡ്യൂള്‍ പാലിക്കാനും ബുദ്ധിമുട്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മെയ് 5 ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( ഐഎംഡി) തലസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വ്യോമഗതാഗതം താറുമാറായത്.
പ്രഭാസ് സിനിമയുടെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഒരു മരണം, ചിത്രീകരണം നിർത്തിവെച്ചു
ഫ്ലൈറ്റ് ഡാറ്റ പ്രകാരം, കുറഞ്ഞത് 10 വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്. അഞ്ചെണ്ണം അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ദ്വാരക, പാലം, നജഫ്ഗഡ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഉണ്ടായ ആലിപ്പഴ വർഷമാണ് വെല്ലുവിളിയായത്. കൂടാതെ വിമാനങ്ങള്‍ എത്തിച്ചേരുന്നതിനും പുറപ്പെടുന്നതിനും ശരാശരി 30 മിനിറ്റ് വരെ കാലതാമസം നേരിട്ടു.
വിമാനത്താവള അധികൃതർ സാധ്യമായ തടസ്സങ്ങളെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാന ഷെഡ്യൂളുകള്‍ പരിശോധിക്കാ ഇവർ യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. "ദില്ലി വിമാനത്താവളത്തിന് സമീപം ആലിപ്പഴം വീഴുന്നതിനാല്‍ വിമാന പ്രവർത്തനങ്ങളെ ബാധിച്ചേക്കാം," വിമാനത്താവളം എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
അതേസമയം ബുധനാഴ്ച മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, വൈകുന്നേരം വരെ ഇടിമിന്നലോടെയുള്ള മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ മഴ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

