Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ഫലം കണ്ടു; കൊമ്പന്മാര്‍ക്ക് ഇനി പുതിയ ഉടമസ്ഥര്‍

ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ഫലം കണ്ടു; കൊമ്പന്മാര്‍ക്ക് ഇനി പുതിയ ഉടമസ്ഥര്‍

Kairali News 23 hrs ago

ഐഎസ്‌എല്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി പുതിയ ഉടമസ്ഥർ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അല്‍ ഫുർസാൻ സ്പോർട്സ് ഗ്രൂപ്പാണ് മലയാളികളുടെ ക്ലബ്ബിനെ എറ്റെടുത്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സോഷ്യല്‍ മീ‍ഡിയ അക്കൗണ്ടുകളിലൂടെ വാർത്ത അറിയിച്ചത്. പഴയ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് 100 ശതമാനം ഓഹരികളും അല്‍ ഫുർസാൻ ഗ്രൂപ്പിന് വില്‍ക്കുന്നതിനുള്ള അന്തിമ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. പല നിയമ വശങ്ങളുള്ളതിനാലാണ് ക്ലബ്ബിനെ ഏറ്റെടുക്കല്‍ നടപടി വൈകിയത്. എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ പൂർണമായും അല്‍ ഫുർസാൻ വാങ്ങും

2026-27 സീസണിലേക്കുള്ള ടീമിനെ ഉടൻ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഡ്രിയാൻ ലൂണ ടീമില്‍ തുടരുമെന്നും മറ്റും വിദേശ താരങ്ങളെ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഫാൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അറിയിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രോജെക്ടിന്റെ ഭാഗമായി നിലവാരമുള്ള പുതിയ സ്റ്റേഡിയം കൊണ്ടുവരാനുള്ള നടപടികള്‍ ഉണ്ടാകും‌.

 റാഫി – വിനി തിളങ്ങി, കങ്കാരുക്കളെ തകർത്ത് കനാറികള്‍

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണില്‍ ഒക്ടോബർ 11-ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ ഹോം മത്സരം ഒക്ടോബർ 25-ന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ്.

പഴയ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ആരാധകർ നിരന്തരം വിമർശനം ഉയർത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News