Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അധികാരത്തിലേക്കുള്ള വഴിയൊരുക്കിയവര്‍ തന്നെ മുഖ്യമന്ത്രിയുടെ വഴിയില്‍ തടസ്സക്കാരായി!  ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യം - പി എ മുഹമ്മദ് റിയാസ്

അധികാരത്തിലേക്കുള്ള വഴിയൊരുക്കിയവര്‍ തന്നെ മുഖ്യമന്ത്രിയുടെ വഴിയില്‍ തടസ്സക്കാരായി! ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യം - പി എ മുഹമ്മദ് റിയാസ്

Kairali News 1 week ago

മുഖ്യമന്ത്രി വി ഡി സതീശനെ കോണ്‍ഗ്രസുകാർ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ എം നേതാവ് പി എ മുഹമ്മദ് റിയാസ്.

ഇതാണ് പുതിയ കേരള മോഡല്‍ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ അധികാരത്തിലേക്കുള്ള വഴിയൊരുക്കിയവർ തന്നെ
അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വഴിയില്‍ തടസ്സക്കാരായി എന്നും ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമെന്നും റിയാസ് പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോഴേക്കും, മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ആദ്യമായി കേസും അറസ്റ്റും നേരിടുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിക്കാർ തന്നെ എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

– മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ചതയദിന പരിപാടിയില്‍ പങ്കെടുക്കാത്തതിനാണ് മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവർത്തകർ വഴിയില്‍ തടഞ്ഞത്. മുൻ എംപി കൂടിയായ പീതാംബര കുറുപ്പ് ഉള്‍പ്പെടെയുള്ളവരാണ് മുഖ്യമന്ത്രിയെ വഴിയില്‍ കണ്ടത്. എന്നാല്‍ വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി വി ഡി സതീശൻ കോണ്‍ഗ്രസ് പ്രവർത്തകരോട് ക്ഷുഭിതനാവുകയായിരുന്നു.

തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അനില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്നായിരുന്നു എഫ്‌ഐആർ. കോടതിയില്‍ ഹാജരാക്കിയ അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ചേന്തി അനിലിനെ സസ്പെൻഡ് ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News