Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷ

അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷ

Kairali News 4 years ago

അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും.

സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്‌. 2004 ല്‍ വടകര പാര്‍ലമെന്റ്‌ മണ്ഡലത്തില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ വിജയിച്ചിട്ടുണ്ട്‌.

രണ്ട്‌ പതിറ്റാണ്ട്‌ കോഴിക്കോട്ട്‌ അഭിഭാഷകയായി പ്രവര്‍ത്തിച്ച പി സതീദേവി വിദ്യാര്‍ഥി - യുവജന പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്‌. സിപിഐ എം കോഴിക്കോട്‌ മുന്‍ ജില്ലാ സെക്രട്ടറി പരേതനായ എം ദാസന്റെ ഭാര്യയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News