Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഏപ്രിലിലെ ചെറിയ സന്തോഷങ്ങള്‍';  അല്ലു അര്‍ജുന്റെ പിറന്നാളാഘോഷ വീഡിയോ പങ്കുവച്ച്‌ ഭാര്യ

'ഏപ്രിലിലെ ചെറിയ സന്തോഷങ്ങള്‍'; അല്ലു അര്‍ജുന്റെ പിറന്നാളാഘോഷ വീഡിയോ പങ്കുവച്ച്‌ ഭാര്യ

Kairali News 1 month ago

ലയാളികള്‍ ഉള്‍പ്പെടെയുള്ളവർക്കേറെ ഇഷ്ടമുള്ള നടനാണ് അല്ലു അർജുൻ. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ 44 -ാമത് ജന്മദിനം.

അന്ന് അല്ലു അർജുൻ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഒരു ചിത്രം പോലും പുറത്തുവന്നിരുന്നില്ല. ഇത് ആരാധകരില്‍ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ കുടുംബത്തിലെ അടുത്ത അംഗങ്ങളോടൊത്ത് പിറന്നാള്‍ ആഘോഷിക്കുന്ന അല്ലു അർജുന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡിയാണ് ഇൻസ്റ്റഗ്രാമിലൂടെ ലളിതമായ ആഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സിനിമാപ്രേമികള്‍ ബിസിയാണ്… ബിഗ് സ്ക്രീനില്‍ മെയ് മാസം എത്തുന്നത് 'പേട്രിയറ്റ്' മുതല്‍ 'കാട്ടാളൻ' വരെ, എപ്പോഴൊക്കെയെന്ന് നോക്കാം

കറുത്ത ടീ ഷർട്ടും ഡെനീം ജീൻസുമണിഞ്ഞ് കേക്കുകള്‍ മുറിക്കുന്ന അല്ലു അർജുന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിലിലെ ചെറിയ സന്തോഷങ്ങളെന്ന ക്യാപ്ഷനോടുകൂടിയാണ് സ്നേഹ അല്ലു അർജുന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രം രാക്കയുടെ തിരക്കിലാണ് അല്ലു അർജുൻ. തന്റെ പിറന്നാള്‍ ദിനത്തില്‍ അല്ലു അർജുൻ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവച്ചിരുന്നു.

ജവാനു ശേഷം അറ്റ്‍ലി സംവിധാനം ചെയ്യുന്ന രാക്ക 800 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സണ്‍ പിക്ചേഴ്സ് ആണ് നിർമാണം.ചിത്രത്തില്‍ നാല് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ എത്തുന്നത്. മുത്തച്ഛൻ, അച്ഛൻ, രണ്ട് ആണ്‍മക്കള്‍ എന്നിവരുടെ വേഷങ്ങളിലാണ് അദ്ദേഹം എത്തുകയെന്നാണ് റിപ്പോർട്ടുകള്‍. ബോളിവുഡ് നടി ദീപിക പദുക്കോണും രാക്കയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

രാക്കയില്‍ അഭിനയിക്കുന്നതിന് അല്ലു അർജുൻ 175 കോടി രൂപ പ്രതിഫലമാണ് വാങ്ങുന്നതെന്ന് ഒരു ദേശീയ സിനിമാ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചിത്രത്തിന്റെ 15 ശതമാനം നല്‍കുന്ന ഒരു ബാക്ക്‌എൻഡ് കരാറും ഇതിനോടകം താരത്തിന് ലഭിക്കുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News