അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികള്‍ കഴക്കൂട്ടത്ത് പിടിയില്‍. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പൊലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണ്ണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരും സംഘത്തിലുണ്ട്. കാര്യവട്ടം മേനല്ലൂരില്‍ രണ്ടാഴ്ച മുമ്പാണ് ഈ സംഘം ഇരുനില വീട് വാടകയ്ക്ക് എടുത്തത്.
ആൻ്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പരിശോധനയില്‍ കഴക്കൂട്ടം പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം നഗരത്തില്‍ രണ്ട് ബംഗ്ലാദേശികള്‍ അനധികൃതമായി താമസിച്ചതിന് പിടിയിലായിരുന്നു. ഈ യുവതികളെ ഉപയോഗിച്ച് വാണിഭം നടത്തുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്.
തമിഴ്നാട്ടില്‍ സ്റ്റാലിൻ തരംഗം ! ടിവികെ എത്ര സീറ്റ് നേടും ? എക്‌സിറ്റ് പോളുകള്‍ നോക്കാം
വാടകവീട്ടില്‍ നിന്നും രണ്ട് കാറുകളും നിരവധി മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. കസ്റ്റഡിയിലെടുത്തവരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

