സംസ്ഥാനത്ത് വീണ്ടും അവയവദാനം. ഹൃദയം അടക്കം 5 അവയവങ്ങള്‍ ദാനം ചെയ്തത്. തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്ന് റിപ്പോർട്ട്.
കിളിമാനൂർ സ്വദേശിയാണ് 35 വയസുള്ള ജയി ജയകുമാർ. ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസ് വഴിയായിരിക്കും കൊണ്ടുപോകുക.
മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കുകയെന്ന ഈ തീരുമാനം വലിയൊരു മാനുഷിക മാതൃകയാണ്. ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികള്‍, കരള്‍, കണ്ണുകള്‍ എന്നിവയുള്‍പ്പെടെ അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്.
ദൂരക്കൂടുതലും സമയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ഹൃദയം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും വേഗത്തില്‍ എത്തിക്കാൻ പോലീസ് ഗ്രീൻ ചാനല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിസി ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്.
മറ്റു അവയവങ്ങള്‍ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്കാണ് നല്‍കുന്നത്. കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് ഈ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്നത്. ജയി ജയകുമാറിന്റെ കുടുംബത്തിന്റെ ഈ സുമനസ്സ് അഞ്ച് വ്യക്തികള്‍ക്ക് പുതുജീവൻ നല്‍കുകയാണ്.

