Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഞ്ച് സംസ്ഥാനങ്ങളിലായി 10,000 കുട്ടികള്‍ക്ക് ചികിത്സയൊരുക്കും; ക്ലബ്ഫൂട്ട് ബാധിതര്‍ക്ക് കൈത്താങ്ങാവാൻ അദാനി ഫൗണ്ടേഷൻ

അഞ്ച് സംസ്ഥാനങ്ങളിലായി 10,000 കുട്ടികള്‍ക്ക് ചികിത്സയൊരുക്കും; ക്ലബ്ഫൂട്ട് ബാധിതര്‍ക്ക് കൈത്താങ്ങാവാൻ അദാനി ഫൗണ്ടേഷൻ

Kairali News 4 months ago

ജന്മനാ ക്ലബ്ബ്ഫൂട്ട് ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ സാമൂഹിക വികസന വിഭാഗമായ അദാനി ഫൗണ്ടേഷനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ അനുഷ്ക ഫൗണ്ടേഷനും കൈകോർക്കുന്നു.

ലോക ക്ലബ്ബ്ഫൂട്ട് ദിനത്തിലാണ് മൂന്ന് വർഷം നീണ്ടുനില്‍ക്കുന്ന ഈ വൻകിട പദ്ധതി പ്രഖ്യാപിച്ചത്. 5 സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും തുടർപരിചരണവും നല്‍കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

എൻഎച്ച്‌എമ്മുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 61 ജില്ലകളിലായി ഈ സേവനം ലഭ്യമാക്കും. ഉത്തർപ്രദേശിലെ കാണ്‍പൂരിലുള്ള മാന്യവർ കാൻഷിറാം സംയുക്ത് ചികിത്സാലയത്തില്‍ വെച്ചാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

; ബംഗാളിലെ തൃണമൂല്‍ വീണു; പിളർപ്പ് സമ്പൂർണ്ണം

അഞ്ച് സംസ്ഥാനങ്ങളിലെ 61 ജില്ലകളിലായി 67 ക്ലബ്ബ്ഫൂട്ട് ക്ലിനിക്കുകള്‍ക്ക് പദ്ധതിയുടെ ഭാഗമായി പിന്തുണ നല്‍കും. ഈ രോഗാവസ്ഥ കൈകാര്യം ചെയ്യുന്ന 51 വിദഗ്ധ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നല്‍കും. കുട്ടികളിലെ വക്രപാദം നേരത്തെ തന്നെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും മുന്നണിപ്പോരാളികളായ 30,000-ത്തിലധികം ആശാ വർക്കർമാർ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവല്‍ക്കരണം നല്‍കും. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയിലൂടെയാണ് കുട്ടികളുടെ വൈകല്യം പൂർണ്ണമായും ഭേദമാക്കുക.

ലോകത്ത് ജനിക്കുന്ന 800 കുട്ടികളില്‍ ഒരാള്‍ക്ക് വീതം ക്ലബ്ബ്ഫൂട്ട് അഥവാ വക്രപാദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ പാദങ്ങള്‍ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണിത്. ശരിയായ സമയത്ത് ചികിത്സിച്ചാല്‍ ഇത് പൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണെങ്കിലും, അറിവില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പല കുട്ടികള്‍ക്കും യഥാസമയം ചികിത്സ ലഭിക്കാറില്ല.

തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ പൂർണ്ണമായും മാറ്റിയെടുക്കാവുന്ന ക്ലബ്ബ്ഫൂട്ട് പോലുള്ള രോഗാവസ്ഥകള്‍ കാരണം ഒരു കുട്ടിയുടെയും ജീവിതം തളർന്നുപോകരുത്. എല്ലാ കുട്ടികള്‍ക്കും സ്വതന്ത്രമായി നടക്കാനും പഠിക്കാനും കളിക്കാനും തുല്യ അവസരം ലഭിക്കണം. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുക എന്നത് അദാനി ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അദാനി ഫൗണ്ടേഷനുമായുള്ള ഈ സഹകരണം വഴി കൂടുതല്‍ ജില്ലകളിലേക്ക് തങ്ങളുടെ സേവനം എത്തിക്കാനും, രോഗം നേരത്തെ കണ്ടെത്തി കുട്ടികള്‍ക്ക് ജീവിതാവസാനം വരെ ഉണ്ടാകാവുന്ന ശാരീരിക വൈകല്യങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News